സിനിമാ താരങ്ങള്‍ ഹോളി ആഘോഷിക്കുന്ന നിരവധി വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്നത്. ഇപ്പോഴിതാ, നടി നദിയ മൊയ്തു മുംബൈയിലെ തന്റെ ഫ്ലാറ്റിന് സമീപം ഹോളി ആഘോഷിക്കുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. ദൃശ്യങ്ങളില്‍ നദിയ മൊയ്തുവിനൊപ്പം ബോളിവുഡ് താരദമ്ബതികളായ ആലിയയും രണ്‍ബീറുമുണ്ട്.

തന്റെ ഹോളി ആഘോഷത്തിന്റെ വീഡിയോ നദിയ മൊയ്തു ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്. എല്ലാവർക്കും ഹോളി ആശംസകള്‍ നേർന്നു കൊണ്ടാണ് താരം സമൂഹമാദ്ധ്യമത്തില്‍ വീഡിയോ പങ്കുവച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോയില്‍ നദിയ ആലിയയുടെയും രണ്‍ബീറിന്റെയും കവിളുകളില്‍ വർണപ്പൊടി വിതറുന്നതും കാണാം. താരദമ്ബതികളുടെ മകള്‍ റാഹയും വീഡിയോയിലുണ്ട്. കുഞ്ഞ് റാഹയോട് നദിയ സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മുംബൈയിലാണ് നാദിയ കുടുംബ സമേതം താമസിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക