ഇന്ന് പല തരത്തിലുള്ള വീഡിയോ വൈറല്‍ ആകാറുണ്ട്. അതുപോലെ ഒരു വീഡിയോ ആണിത്. ഒരു പാമ്ബിനെ ചുംബിക്കാന്‍ ശ്രമിച്ച യുവതിയെ ആക്രമിക്കുന്ന വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലമ്ബാമ്ബിനെ ആണ് യുവതി ചുംബിച്ചത്.

വീഡിയോയുടെ തുടക്കത്തില്‍ തന്നെ ഒരു യുവാവിന്റെ കയ്യില്‍ ഇരുന്ന പാമ്ബിന്റെ മുഖത്ത് ചുംബിക്കാന്‍ ശ്രമിക്കുന്ന യുവതിയെ കാണാം. എന്നാല്‍ പെട്ടെന്നു തന്നെ പാമ്ബ് യുവതിയുടെ മുഖത്ത് കടിച്ചു പിടിച്ചു. പാമ്ബ് പിടി വിടാന്‍ ഉദ്ദേശിച്ചില്ല. അത് പിടി വിടാതെ കിടക്കുന്നതാണ് വീഡിയോയില്‍ അവസാനം കാണുന്നത്. പാമ്ബിന്റെ ആക്രമണത്തില്‍ നിന്ന് യുവതി രക്ഷപ്പെട്ടോ, ഇല്ലയോ എന്ന് പോലും അറിയാന്‍ സാധിയ്ക്കാതെയാണ് വീഡിയോ അവസാനിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സംഭവം എവിടെ നടന്നതാണെന്ന് വ്യക്തമല്ല.’പാമ്ബിനെ ചുംബിക്കുന്നു’ എന്ന അടിക്കുറിപ്പോടെ വെറും ഏഴ് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ട്വിറ്ററിലൂടെ ആണ് പ്രചരിക്കുന്നത്. ഇതിനോടകം 3.3 മില്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക