സിനിമയെന്ന തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ മാത്രം താല്‍പര്യമുള്ള താരങ്ങളില്‍ നിന്ന് വ്യത്യസ്തനാണ് അജിത്ത് കുമാര്‍. ബൈക്ക് റൈഡിനോടും യാത്രകളോടുമൊക്കെ വലിയ ഇഷ്ടം സൂക്ഷിക്കുന്ന അജിത്ത് അതിനൊക്കെവേണ്ടി ആവശ്യത്തിന് സമയവും കണ്ടെത്താറുണ്ട്. അടുത്തിടെ പതിവ് ആരോഗ്യപരിശോധനകള്‍ക്കിടെ അദ്ദേഹത്തിന് ചെവിയ്ക്ക് താഴെ ഒരു നീര്‍വീക്കം കണ്ടെത്തുകയും അതിന് ഉടനടി ചികിത്സ നല്‍കുകയും ചെയ്തിരുന്നു. ആരോഗ്യം വീണ്ടെടുത്ത അജിത്ത് കുമാര്‍ വീണ്ടും അടുത്ത ബൈക്ക് യാത്രയിലാണ്. ഒപ്പം ഒരു സംഘവുമുണ്ട്.

ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.ഒപ്പമുള്ള ഒരു ബൈക്കര്‍ക്ക് ചില ടിപ്സ് പകര്‍ന്നുനല്‍കുന്ന അജിത്ത് കുമാര്‍ ആണ് വീഡിയോയില്‍. അജിത്ത് കുമാറിന്‍റെ മാനേജരായ സുരേഷ് ചന്ദ്ര എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോ 74 ലക്ഷത്തിലധികം പേരാണ് ഇതിനകം കണ്ടത്. 17,000 ല്‍ അധികം ലൈക്കുകളും 6000 ല്‍ അധികം ഷെയറുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോയ്ക്കൊപ്പം ബൈക്ക് യാത്രയ്ക്കിടെയുള്ള അജിത്ത് കുമാറിന്‍റെയും സംഘത്തിന്‍റെയും ചില ചിത്രങ്ങളും സുരേഷ് ചന്ദ്ര പങ്കുവച്ചിട്ടുണ്ട്. പുതിയ ചിത്രം വിടാ മുയര്‍ച്ചിയില്‍ അജിത്തിനൊപ്പം അഭിനയിക്കുന്ന ആരവും ഈ സംഘത്തിലുണ്ട്. ഒരാഴ്ച മധ്യപ്രദേശിലൂടെയാണ് അജിത്തിന്‍റെയും സംഘത്തിന്‍റെയും സഞ്ചാരം.

വിടാ മുയര്‍ച്ചിയുടെ സംവിധാനം മഗിഴ് തിരുമേനിയാണ്. തൃഷയാണ് ചിത്രത്തിലെ നായിക. ലിയോയ്ക്ക് ശേഷം തൃഷ നായികയാവുന്ന ചിത്രമാണിത്. ചിത്രത്തില്‍ റെഗിന കസാന്‍ഡ്ര മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്കരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നീരവ് ഷാ ആണ്. എഡിറ്റിംഗ് എന്‍ ബി ശ്രീകാന്ത്. സംഗീതം അനിരുദ്ധ് രവിചന്ദര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക