ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ ബി ഡി ജെ എസ്. നാല് സീറ്റുകളാണ് പാർട്ടിക്കുള്ളത്. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളിയാണ് മത്സരിക്കുന്നത്. കോട്ടയത്ത് എൻ ഡി എ വിജയിക്കുമെന്ന് നൂറ് ശതമാനം പ്രതീക്ഷയുണ്ടെന്ന് തുഷാർ വെള്ളാപ്പള്ളി പ്രതികരിച്ചു.

തുഷാറിന്റെ സ്ഥാനാർത്ഥിത്വം എൽഡിഎഫിന് കനത്ത തിരിച്ചടിയാണ്. ഈഴവ സമുദായത്തിന് നിർണായക സ്വാധീനമുള്ള ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ കേരള കോൺഗ്രസും സിപിഎമ്മും വലിയ പ്രതീക്ഷയാണ് പുലർത്തിയിരുന്നത്. എന്നാൽ തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥിയായതോടെ ഈഴവ വോട്ടുകളുടെ കേന്ദ്രീകരണം എൻഡിഎയ്ക്ക് അനുകൂലമായി മാറും. സിപിഎം വോട്ട് ബാങ്കുകളിൽ ഉൾപ്പെടെ ഈ ചോർച്ച സംഭവിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയം നിയോജകമണ്ഡലത്തിലും ഈഴവ വോട്ടുകൾക്ക് നിർണായക സ്വാധീനമുണ്ട്. തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്നതുകൊണ്ട് തന്നെ പാർട്ടി സംവിധാനത്തിനപ്പുറം എസ്എൻഡിപി സംഘടന സംവിധാനമാകും തിരഞ്ഞെടുപ്പ് പ്രചരണത്തിന് സജീവമാകുക. ഇതാണ് ഇടതുമുന്നണിക്ക് തിരിച്ചടിയാകുന്നതും. മറുവശത്ത് ബിജെപി അനുകൂലമാകും എന്ന് പ്രതീക്ഷിച്ചിരുന്ന നായർ വോട്ടുകളിൽ ഭൂരിപക്ഷവും യുഡിഎഫ് നേടിയെടുക്കാനാണ് സാധ്യത. കേരള കോൺഗ്രസുകൾ തമ്മിലുള്ള നിർണ്ണായക പോരാട്ടത്തിൽ ജോസ് കെ മാണി വിഭാഗത്തിന് തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർത്ഥിത്വം അതുകൊണ്ടുതന്നെ കനത്ത തിരിച്ചടിയാവുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക