കോട്ടയം: തൃക്കാക്കര തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയനായ ആല്‍ബിച്ചന്‍ മുരിങ്ങയില്‍. ഈരാറ്റുപേട്ടയിലെ ജനങ്ങള്‍ ഹെല്‍മറ്റ് വെക്കുന്നില്ലെന്നാരോപിച്ച്‌ വീഡിയോ ചെയ്യവേ നടത്തിയ ഓട്ടത്തിലൂടെയാണ് ആല്‍ബിച്ചന്‍ കുപ്രസിദ്ധി നേടിയത്.

കഴിഞ്ഞ ദിവസം സിഎല്‍ എന്ന തന്റെ പാര്‍ട്ടി തന്നോട് തന്നെ തൃക്കാക്കരയില്‍ മത്സരിക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഫേസ്ബുക്കില്‍ ആല്‍ബിച്ചന്‍ കുറിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്ബ് സ്ഥാനാര്‍ത്ഥിയാവാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടിരുന്നു. അവസാനം ആല്‍ബിച്ചന്‍ തന്നെ സ്ഥാനാര്‍ത്ഥിയാവുകയാണ്. ഹെല്‍മറ്റാണ് തന്റെ ചിഹ്നമെന്ന് പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് ആല്‍ബിച്ചന്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://m.facebook.com/story.php?story_fbid=3143233985915637&id=100006871981654

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ ആല്‍ബിച്ചന്‍ മത്സരിച്ചിരുന്നു. പാലായില്‍ 121, പൂഞ്ഞാറില്‍ 205 വോട്ടും നേടി. എന്നാല്‍ തന്റെ സ്വന്തം ബൂത്തില്‍ ഒരു വോട്ട് പോലും നേടാനായില്ലെന്ന വിഷമവും ആല്‍ബിച്ചന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ‘സ്വന്തം ബൂത്തിലെ നാട്ടുകാര്‍ എനിക്ക് തന്നെ വോട്ട് 0. കേരളമേ നിങ്ങള്‍ ആല്‍ബിച്ചനെ അര്‍ഹിക്കുന്നില്ല’ എന്ന് തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആല്‍ബിച്ചന്‍ കുറിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക