വാഹനാപകടങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വാഹനം ഓടിക്കുമ്ബോള്‍ വളരെയേറെ ശ്രദ്ധ ആവശ്യമാണ്. ഇരുപുറവും മുമ്ബിലും ശ്രദ്ധവേണം. എന്നാല്‍ അതേസമയം എത്രയൊക്കെ ശ്രദ്ധയോടെ ഓടിച്ചാലും ചിലപ്പോള്‍ എതിരെ വരുന്ന വാഹനങ്ങളുടെ അശ്രദ്ധ മൂലവും അപകടങ്ങള്‍ സംഭവിച്ചേക്കാം.

ഇത്തരം പല അപകടങ്ങളുടെയും വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഒരു സ്‌കൂട്ടര്‍ അപകടത്തിന്റെ വീഡിയോ പങ്കുവയ്ക്കപ്പെടുകയുണ്ടായി. സാധാരണ അപകട വീഡിയോകള്‍ ആളുകളെ ഞെട്ടിക്കുമെങ്കില്‍ ഈ വീഡിയോ കാണികളെ പൊട്ടിച്ചിരിപ്പിച്ചു. മാത്രമല്ല ഈ അപകടം എങ്ങനെയാണ് സംഭവിച്ചത് എന്നുപോലും കാഴ്ചക്കാര്‍ക്ക് കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

@infojawabarat എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് രസകരമായ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ ഏയ് പെണ്‍കുട്ടികളെ, നിങ്ങളെന്താണ് മറ്റൊരാളുടെ മേല്‍ക്കൂരയില്‍ ചെയ്യുന്നത്’ എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരു ഓടിട്ട കെട്ടിടത്തിന്റെ കുറച്ച്‌ ഭാഗത്തെ ഓട് തകര്‍ത്ത് കയറിയ സ്‌കൂട്ടറും, സ്‌കൂട്ടറില്‍ രണ്ട് പെണ്‍കുട്ടികളും ഇരിക്കുന്നതുമാണ് കാണുന്നത്. പെണ്‍കുട്ടികള്‍ പേടിക്കുന്നതിന് പകരം പൊട്ടിച്ചിരിച്ചുകൊണ്ടാണ് സ്‌കൂട്ടറില്‍ ഇരിക്കുന്നത്. മാത്രമല്ല ഓടിന് ഇടയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ഇവര്‍. ഈ സമയം ഓടിന് ഇടയിലൂടെ താഴേ്ക്ക വീഴാന്‍ ഒരുങ്ങിയ ഒരു ചെരുപ്പെടുത്ത് പുറത്തേക്ക് എറിയുന്നതും കാണാം.

തുടര്‍ന്ന് ഒരാള്‍ പതുക്കെ ഓടിന് മുകളിലേക്ക് കയറുകയും പെണ്‍കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുമ്ബോള്‍ കുറച്ച്‌ പേര്‍ കാഴ്ച കണ്ട് റോഡില്‍ നില്‍ക്കുന്നതും കാണാം. റോഡില്‍ നിന്ന് അല്പം താഴ്ന്നാണ് വീട് നിന്നിരുന്നത്. റോഡിന് സമാന്തരമായി അല്പം ഉയര്‍ന്നാണ് വീടിന്റെ ഓട് വിരിച്ച മേല്‍ക്കൂര. കുട്ടികള്‍ വാഹനമോടിച്ച്‌ അബദ്ധവശാല്‍ വീടിന് മുകളിലേക്ക് കയറിയതാണ്. ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായത്.

നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. നിരവധി ആളുകളാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്. അത് പെണ്‍കുട്ടികളുടെ തെറ്റല്ല എന്നായിരുന്നു ഒരു കുറിപ്പ്.’ ആരും ഒന്നും പറയില്ല. അത് ആ വീടിന്റെ തെറ്റാണ്. അല്ലെങ്കില്‍ വീട് വഴിയിലേക്ക് ഇറങ്ങിവരുമോ? എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. ‘ ഞങ്ങളും ഇങ്ങനാ വീട്ടിലേക്ക് പോകുന്നത്. അപ്പോ അതായിരിക്കും കണ്ടീഷന്‍’ മറ്റൊരു കാഴ്ചക്കാരനെഴുതി. വീഡിയോ വെറും രണ്ട് ദിവസംകൊണ്ട് 17 ലക്ഷം പേരാണ് എഴുതിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക