ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. 11 സംസ്ഥാനങ്ങളില്‍ നിന്ന് 72 സ്ഥാനാർഥികളടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്. മനോഹർ ലാല്‍ ഘട്ടാർ, അനുരാഗ് ഠാക്കൂർ, പ്രഹ്ലാദ് ജോഷി തുടങ്ങിയ പ്രമുഖരൊക്കെ പട്ടികയിലുണ്ട്.

മുൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാല്‍ ഘട്ടാർ കർണാലില്‍നിന്ന് മത്സരിക്കും. ഹിമാചല്‍ പ്രദേശിലെ ഹാമിർപുരില്‍ നിന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ മത്സരിക്കും. കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മ കർണാടകയിലെ ഹാവേരിയില്‍നിന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ധാർവാടില്‍ നിന്നും മത്സരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിയുഷ് ഗോയല്‍ മുംബൈ നോർത്തില്‍നിന്നും കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി നാഗ്പുരില്‍നിന്നും മത്സരിക്കും. കർണാട മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്ര ഷിമോഗയില്‍നിന്ന് മത്സരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക