ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ അദ്ദേഹത്തിൻറെ ജീവിതകാലത്ത് വേട്ടയാടിയ ഏറ്റവും വലിയ ആരോപണമാണ് സോളാർ ലൈംഗിക അപവാദം. അദ്ദേഹം മുഖ്യമന്ത്രിയായി ഇരിക്കുന്ന കാലത്താണ് അപവാദം ഉയർന്നുവന്നത്. എന്നാൽ ഈ അപവാദങ്ങളെ ധീരമായി നേരിട്ട ഉമ്മൻചാണ്ടി സോളാർ അന്വേഷണത്തിന് വേണ്ടി ഒരു ജഡ്ജിയെ തന്നെ കമ്മീഷൻ ആയി നിയമിക്കുകയും കമ്മീഷനു മുന്നിൽ തുടർച്ചയായി 14 മണിക്കൂർ ഹാജരായി തെളിവ് നൽകുകയും ചെയ്തുകൊണ്ട് ജനങ്ങളെ അത്ഭുതപ്പെടുത്തി.

ഉമ്മൻചാണ്ടിയെ കുറിച്ച് നിരവധി ആരോപണങ്ങൾ ഉയർന്നെങ്കിലും ഒന്നുപോലും തെളിയിക്കാൻ പലവിധത്തിൽ നടത്തിയ അന്വേഷണങ്ങൾക്കും സാധിച്ചില്ല. സിബിഐ അന്വേഷണം ഉൾപ്പെടെ രാഷ്ട്രീയ എതിരാളികൾ നടത്തിയിട്ടും ഉമ്മൻചാണ്ടിക്കെതിരെ ഒരു തരിപ്പ് തെളിവുപോലും സംഘടിപ്പിക്കുവാൻ സാധിക്കാത്തതിനാൽ അഗ്നിശുദ്ധി വരുത്തിയാണ് ആ മഹാ നേതാവ് ഇഹലോകവാസം വെടിഞ്ഞത് എന്ന നിസംശയം പറയാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒരു അഭിമുഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധേയമാകുന്നത്. മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുമായി രണ്ടുവർഷം മുമ്പ് ഉമ്മൻചാണ്ടി നടത്തിയ സംഭാഷണത്തിന്റെ വീഡിയോയാണിത്. തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച സ്ത്രീയെക്കുറിച്ചും ഈ വിവാദങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച അന്നത്തെ മന്ത്രിയായിരുന്ന ഗണേഷ് കുമാറിനെ കുറിച്ചും ഉമ്മൻചാണ്ടി പറയുന്ന കാര്യങ്ങളാണ് ഈ അഭിമുഖത്തെ ശ്രദ്ധേയമാക്കുന്നത്. രാഷ്ട്രീയ ജീവിതത്തിൽ താൻ നേരിട്ടുള്ള ആരോപണങ്ങളെക്കുറിച്ചും അതിനോട് തനിക്കുള്ള മനോഭാവത്തെക്കുറിച്ചും ഉമ്മൻചാണ്ടി വ്യക്തമായ നിലപാടുകളാണ് ഈ ആഭിമുഖ്യത്തിൽ അവതരിപ്പിച്ചിരിക്കുന്നത് വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക