തിരുവനന്തപുരം : കേരള സര്‍വകലാശാല ആസ്ഥാനത്ത് ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ സ്ഥാപിച്ച ബാനര്‍ നീക്കം ചെയ്യണമെന്ന വൈസ് ചാന്‍സലറുടെ നിര്‍ദേശം തള്ളി ഇടത് ഭൂരിപക്ഷമുള്ള സിന്‍ഡിക്കേറ്റ് . ബാനര്‍ നീക്കം ചെയ്യാന്‍ രജിസ്ട്രാര്‍ക്ക് വൈസ് ചാന്‍സലര്‍ നല്‍കിയ നിര്‍ദേശം നടപ്പാക്കേണ്ടതില്ലെന്ന് സിന്‍ഡിക്കേറ്റ് രജിസ്ട്രാറെ അറിയിച്ചു. ഇതോടെ കേരള സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റും വിസിയും തമ്മില്‍ തുറന്ന പോരിന് വഴി തുറന്നു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ചുകൊണ്ട് കേരള സര്‍വകലാശാല സെനറ്റ് ഹാളിന്‍റെ പ്രധാന കവാടത്തിനു കുറുകെ എസ്‌എഫ്‌ഐ വിദ്യാര്‍ഥികള്‍ കെട്ടിയ ബാനര്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നമ്മല്‍ ആണ് സര്‍വകലാശാല രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയത്. സര്‍വകലാശാല കാമ്ബസില്‍ 200 മീറ്റര്‍ ചുറ്റളവില്‍ അധികൃതര്‍ക്കെതിരെ അനൗദ്യോഗിക ബാനര്‍, ബോര്‍ഡ് എന്നിവ പ്രദര്‍ശിപ്പിക്കുന്നത് വിലക്കികൊണ്ടുള്ള ഹൈക്കോടതി വിധി നിലനില്‍ക്കവേയാണ് ബാനര്‍ പ്രദര്‍ശിപ്പിച്ചത്. ഇന്നലെയാണ് വൈസ് ചാന്‍സിലര്‍ തൃശൂരില്‍ നിന്നും കേരള സര്‍വകലാശാലയില്‍ എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സര്‍വകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന നിന്ദ്യമായ ബാനര്‍ ഉടനടി അഴിച്ചു മാറ്റാന്‍ നടപടിയെടുക്കണമെന്നാണ് വിസിയുടെ ഉത്തരവ്. അതേസമയം ഗവര്‍ണര്‍ക്കെതിരേയുളള പ്രതിഷേധത്തിന്‍റെ ഭാഗമായി ബാനര്‍ ഇനിയും പ്രദര്‍ശിപ്പിക്കുമെന്നാണ് എസ് എഫ് ഐ നേതാക്കള്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക