കോൺഗ്രസ് രാഷ്ട്രീയത്തിലെ അധികായൻ ലീഡർ കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ അംഗത്വം എടുത്തത് ആഘോഷിക്കുകയാണ് സിപിഎം വൃത്തങ്ങൾ. തെരഞ്ഞെടുപ്പ് കാലത്ത് വീണു കിട്ടിയ അവസരം ആയിട്ടാണ് സിപിഎം നേതാക്കൾ ഈ രാഷ്ട്രീയ മാറ്റത്തെ കാണുന്നത്. അതുകൊണ്ടുതന്നെ ബിജെപിയേക്കാൾ അധികം ഈ വിഷയത്തിൽ പ്രചരണം നടത്തുന്നതും സിപിഎം ആണ്.

മുഖ്യമന്ത്രി ഉൾപ്പെടെ മുതിർന്ന നേതാക്കൾ വിഷയം ഏറ്റെടുത്ത് പ്രതികരണങ്ങളുമായി രംഗത്തുവന്നു. ഇതുമായി ബന്ധപ്പെട്ട വൃന്ദ കാരാട്ട് പൊതുസമ്മേളനത്തിൽ നടത്തിയ പ്രസംഗവും ആ വാക്യങ്ങൾ പരിഭാഷകൻ തർജ്ജമ ചെയ്തതും ആയ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ വീഡിയോ ആയി മാറി. ” ഇന്ന് ഞാൻ കേട്ടു കേരളത്തിൻറെ മുൻമുഖ്യമന്ത്രിയുടെ മകൾ, കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിയുടെ മകൾ പോയി ബിജെപിയിൽ ചേർന്നു” എന്ന് വികാരാശത്തോടെയാണ് പൊതുവേദിയിൽ വൃന്ദ കാരാട്ട് പ്രസംഗിച്ചത്. എന്നാൽ പരിഭാഷകൻ ഈ നെടുങ്കൻ വാചകത്തിന്റെ പരിഭാഷ വെറും രണ്ടു വാക്കുകളിൽ ഒതുക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പത്മജ പോയി എന്നുപറഞ്ഞ് പരിഭാഷകൻ പരിഭാഷ മതിയാക്കി. തുടർന്ന് വൃന്ദ കാരാട്ടിനെ നോക്കി പ്രസംഗം തുടർന്നോളൂ ദേ നോ എവരിതിംങ് എന്നും പറഞ്ഞു. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക