സിനിമ സ്റ്റൈലില്‍ നല്ല ചൂട് ചായ ഉണ്ടാക്കി ഇന്‍സ്റ്റഗ്രാമില്‍ സെലിബ്രിറ്റിയായ ഡോളിയുടെ കയ്യില്‍ നിന്നും നേരിട്ട് ചായ കുടിക്കാന്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് എത്തി. ഡോളി ചായ ഉണ്ടാക്കുന്ന സ്റ്റൈല്‍ ആസ്വദിച്ച്‌ ഉന്തുവണ്ടിക്കരികില്‍ നില്‍ക്കുന്ന, ലോകത്തിലെ സമ്ബന്നരില്‍ ഏഴാം സ്ഥാനക്കാരനായ ബില്‍ ഗേറ്റ്സ് ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചർച്ച. ഡോളി ചായ വാലയൊപ്പമുള്ള വിഡിയോ ബില്‍ഗേറ്റ്സ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ഇന്ത്യയില്‍ എവിടെ തിരിഞ്ഞാലും പുതുമകളാണ്. അത് ഒരു ചായ ഉണ്ടാക്കുന്ന കാര്യത്തിലാണെങ്കിലും.- എന്നായിരുന്നു വിഡിയോ പങ്കുവെച്ചുകൊണ്ട് ബില്‍ ഗേറ്റ്സ് കുറിച്ചത്. മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് ബില്‍ ഗേറ്റ്സ് ഇന്ത്യയില്‍ എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2024ലെ മികച്ച കൊളാബ് എന്നായിരുന്നു വിഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്തത്. ലോകത്തെ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഉന്തുവണ്ടിയിലെത്തി സിനിമ സ്റ്റൈലില്‍ ചായ വില്‍ക്കുന്ന ‘ഡോളി ചായവാല’യുടെ നിരവധി വിഡിയോകള്‍ നേരത്തെ വൈറലായിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക