സംസ്ഥാനത്ത് ഇരുമുന്നണികളും ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ പ്രചാരണം ആരംഭിച്ച കോട്ടയം ലോക്സഭ മണ്ഡലത്തില്‍ ഇക്കുറി കേരളകോണ്‍ഗ്രസ് പാർട്ടികളുടെ നേർക്കുനേർ പോരാട്ടം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച്‌ നിന്ന് പ്രവർത്തിച്ചവരാണ് ഇക്കുറി ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയുമുണ്ട്.

വനിതാ, സാമുദായിക വോട്ടർമാർ നിർണായകമായ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാർഥി കേരള കോണ്‍ഗ്രസ് എമ്മിന്‍റെ തോമസ് ചാഴികാടനും യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ ഫ്രാൻസിസ് ജോർജും ജനങ്ങളെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ്. എൻ.ഡി.എ സ്ഥാനാർഥിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാകും സ്ഥാനാർഥിയെന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയത്തെ യുഡിഎഫ് വോട്ടർമാർക്ക് ഇത് കണക്ക് തീർക്കാനുള്ള അവസരമാണ്. ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നൽകി വിജയിപ്പിച്ചു വിട്ട തോമസ് ചാഴികാടൻ യുഡിഎഫിനെ വഞ്ചിച്ച് എൽഡിഎഫിലേക്ക് കാലുമാറിയതിന്റെ കണക്ക് അവർ തീർക്കും എന്ന് തന്നെയാണ് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നത്.

കോൺഗ്രസുകാരെ സംബന്ധിച്ചും ഇത് വൈകാരികമായ പോരാട്ടം ആണ്. കെഎം മാണിയെയും മകനെയും ഏറ്റവുമധികം പിന്തുണച്ചത് ഉമ്മൻചാണ്ടി എന്ന കോട്ടയത്തിന്റെ സ്വന്തം നേതാവാണ്. എന്നാൽ മാണിയുടെ മരണശേഷം ഉമ്മൻചാണ്ടിയെ വഞ്ചകനായി ചിത്രീകരിച്ചാണ് ജോസ് കെ മാണി ഇടതുപാളയത്തിൽ ചേക്കേറിയത്. അതുകൊണ്ടുതന്നെ സ്വന്തം നേതാവിന് വേണ്ടി അണികൾ ഇത്തവണ ജോസിനും, ജോസിന്റെ സ്ഥാനാർത്ഥിക്കും മറുപടി കൊടുക്കും എന്ന് തന്നെയാണ് വിലയിരുത്തൽ.

നിയമസഭാ മണ്ഡലങ്ങള്‍ യുഡിഎഫിന് അനുകൂലം: കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി, വൈക്കം നിയമസഭാമണ്ഡലങ്ങള്ളും എറണാകുളം ജില്ലയിലെ പിറവം നിയമസഭാമണ്ഡലവും ചേരുന്നതാണ് കോട്ടയം ലോക്സഭാ മണ്ഡലം. ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിലും യു.ഡി.എഫ് എം.എല്‍.എമാരാണ്. ഏറ്റുമാനൂർ, വൈക്കം മണ്ഡലങ്ങള്‍ മാത്രമാണ് എല്‍.ഡി.എഫിനെ പിന്തുണക്കുന്നത്.

യുഡിഎഫ് കോട്ട: കോട്ടയം മണ്ഡലത്തിന്‍റെ ചരിത്രവും യു.ഡി.എഫ് മനസാണ് വ്യക്തമാക്കുന്നത്. 2009ലെ മണ്ഡലം പുനർനിർണയത്തിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും (2009, 2014, 2019) വൻഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ കോട്ടയത്ത് നിന്ന് വിജയിച്ചു കയറിയത്. 2009ലും 14ലും ജോസ് കെ മാണിയും, 2019ൽ തോമസ് ചാഴികാടനുമാണ് കോട്ടയത്തുനിന്ന് യുഡിഎഫിനെ പ്രതിനിധീകരിച്ച് എംപിമാരായത്.

നിയമസഭാ മണ്ഡലം തിരിച്ചുള്ള വോട്ട് കണക്കുകൾ

(നിയമസഭാമണ്ഡലം, പുരുഷൻമാർ, സ്ത്രീകള്‍, ട്രാൻസ്ജെൻഡേഴ്സ് ആകെ വോട്ടർമാർ ക്രമത്തില്‍)

പുതുപ്പള്ളി- 85970, 90741, 5, 176736

പാലാ- 88987, 94834, 0, 183821

കടുത്തുരുത്തി-90129, 95166, 2, 185297

കോട്ടയം-77401, 83602, 1, 161004

ഏറ്റുമാനൂർ-80402, 84959, 2, 165363

വൈക്കം- 78001, 83036, 3, 161040

പിറവം -97975, 105159, 1, 203135

പുരുഷൻമാർ -598865

സ്ത്രീകൾ – 637497

ട്രാൻസ്ജെൻഡേഴ്സ് -14

ആകെ വോട്ടർമാർ- 12,36,376

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക