ട്രാഫിക് നിയമം പാലിക്കാതെ കാറോടിച്ച തെന്നിന്ത്യൻ നടി സൗമ്യ ജാനുവിനെതിരെ പരാതി. ഹെദരാബാദിലെ ബഞ്ജാരാ ഹില്‍സിലാണ് സംഭവം. പൊലീസുകാരന്‍ നടിയെ തടഞ്ഞതിന് പിന്നാലെയുണ്ടായ വാക്കുതർക്കമാണെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സൗമ്യ പൊലീസിനോട് കയർക്കുക കൂടാതെ കൈയ്യേറ്റം ചെയ്തുവെന്നുമാണ് റിപ്പോർട്ട്.

നടി എതിർവശത്തെ റോഡിലൂടെ വാഹനമോടിച്ചു വരുന്ന വഴിയാണ് പൊലീസ് വണ്ടി നിർത്താൻ ആവശ്യപ്പെട്ടത്. ഇതോടെ ഉദ്യോഗസ്ഥന് നേരെ നടി കയർത്തു. വാക്കു തർക്കം കയ്യേറ്റം വരെയെത്തുകയും ചെയ്തു. റോഡില്‍ കൂടിയ ജനം പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെങ്കിലും സൗമ്യ വഴങ്ങിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാര്‍ തെറ്റായ ദിശയിലാണ് വന്നതെന്ന് നടി സമ്മതിക്കുന്നത് വീഡിയോയില്‍ കാണാനാകും. തനിക്ക് അത്യാവശ്യമായി ഒരിടംവരെ പോകാനുള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് നടി പറയുന്നത്. ട്രാഫിക് നിയമം പാലിക്കാത്തതിനും പൊലീസിനെ കയ്യേറ്റം ചെയ്തതിനും സൗമ്യ ജാനുവിനെതിരെ ഉദ്യോഗസ്ഥർ പരാതി നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക