ഹൈദരാബാദ് നഗരത്തിലെ സൂപ്പർമാർക്കറ്റില്‍ നിന്ന് വാങ്ങിയ കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റുകളില്‍ പുഴുക്കളെ കണ്ടെത്തിയ സംഭവത്തില്‍ ഇടപെടല്‍. തെലങ്കാന സ്റ്റേറ്റ് ഫുഡ് ലബോറട്ടറി ചോക്ലേറ്റുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് നിർദ്ദേശം നല്‍കി. ഹൈദരാബാദിലെ അമീർപേട്ടിലെ രത്‌നദീപ് മെട്രോ സൂപ്പർമാർക്കറ്റില്‍ നിന്ന് വാങ്ങിയ ചോക്ലേറ്റുകളില്‍ ആക്ടിവിസ്റ്റ് റോബിൻ സാക്കസാണ് പുഴുക്കളെ കണ്ടെത്തിയത്. ഇതിന്റെ വീഡിയോയും അദ്ദേഹം സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചിട്ടുണ്ട്.

കാഡ്ബറീസ് ഡയറി മില്‍ക്ക് (റോസ്റ്റഡ് ബദാം), കാഡ്ബറിയുടെ ഡയറി മില്‍ക്ക് (നട്സ് ആൻ‍ഡ് ഫ്രൂട്സ്) എന്നീ രണ്ട് ചോക്ലേറ്റുകളിലാണ് വെളുത്ത പുഴുക്കളെ കണ്ടെത്തിയത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്‌ട്, 2006 പരിശോധിച്ച സാമ്ബിള്‍ സുരക്ഷിതമല്ലെന്ന് ഫുഡ് ലബോറട്ടറിയുടെ റിപ്പോർട്ട് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

FSlയുടെ ശ്രദ്ധയിലെത്തിക്കാൻ റോബിൻ ഇത് എക്സില്‍ ഷെയർ ചെയ്തിട്ടുണ്ട്. ചോക്ലൈറ്റ് കഴിക്കുമ്ബോള്‍ ജാഗ്രത പാലിക്കണമെന്നും കമ്ബനികള്‍ തക്കതായ ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക