വളർത്തുമൃഗങ്ങളുടെയും വന്യമൃഗങ്ങളുടെയും കൗതുകകരവും രസകരവുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിത്യേന പ്രത്യക്ഷപ്പെടാറുണ്ട്. അക്കൂട്ടത്തില്‍ അപകടകരങ്ങളായ വീഡിയോയും നെറ്റിസണ്‍സ് പങ്കുവയ്ക്കാറുണ്ട്. മൃഗങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ വൈറലായി മാറിയ വീഡിയോ വലിയ സന്ദേശംകൂടി നല്‍കുന്നതായി.

സംഭവം നടന്നതെവിടെയെന്ന് വീഡിയോ പങ്കുവച്ചയാള്‍ വ്യക്തമാക്കിയിട്ടില്ല.സുന്ദരിയായ യുവതി ആനയുമായി ചങ്ങാത്തംകൂടാൻ നടത്തുന്ന ശ്രമങ്ങളാണ് അപ്രതീക്ഷിതമായ ട്വിസ്റ്റിലൂടെ ആളുകളെ ആകർഷിച്ചത്. തലയില്‍ ധരിച്ചിരുന്ന ഹെല്‍മറ്റ് മാറ്റി യുവതി പെണ്ണാനയുടെ അടുത്തേക്കുപോകുന്നതാണ് ദൃശ്യങ്ങള്‍ ആരംഭിക്കുമ്ബോള്‍ കാണാനാകുക. അവിടെ വേറെയും ആനയുണ്ട്. തളച്ചിട്ടിരിക്കുന്ന ആന ഓല തിന്നുകയാണ്. ആനയുടെ അടുത്തെത്തിയശേഷം ക്യാമറയില്‍നോക്കി യുവതി എന്തൊക്കെയോ പറയാൻ തുടങ്ങുമ്ബോഴേക്കും ആന തുമ്ബിക്കൈകൊണ്ട് യുവതിയെ തള്ളിയിടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശക്തമായ ആക്രമണത്തില്‍ യുവതി തെറിച്ചുവീണു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ ഭയന്നുവിറച്ചു. ചെറിയതോതില്‍ പരിക്കേല്‍ക്കുകയും ചെയ്തു. പേടിച്ചരണ്ട യുവതി അവിടെനിന്നു നിലവിളിയോടെ രക്ഷപ്പെടുന്നതോടെ വീഡിയോ അവസാനിക്കുന്നു. നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്കു ലഭിച്ചത്. മൃഗങ്ങളുമായി ഇടപെടുമ്ബോള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പാണ് വീഡിയോ നല്‍കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകാൻ വ്യത്യസ്ത തേടുമ്ബോള്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ മുന്നില്‍ക്കാണണമെന്നും നിരവധിപ്പേർ പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക