കോട്ടയം: ബൈക്ക് റേസിങ് നടത്തുന്ന കൗമാരക്കാരുടെ സംഘം ക്രൈസ്തവ വൈദികനെ ആക്രമിച്ചു. പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ സഹ വികാരി ജോസഫ് ആറ്റുച്ചാലിലിനാണ് കൗമാര സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. പള്ളിയുടെ കോമ്ബൗട്ടിലേക്ക് ബൈക്ക് റേസിംഗുമായി കൗമാരക്കാർ എത്തുകയായിരുന്നു. ഈ സമയം പള്ളിയില്‍ ആരാധന നടക്കുകയായിരുന്നു.

ബൈക്ക് റേസിങ് മൂലം വലിയ ശബ്ദമുണ്ടായതോടെ സഹ വികാരി പുറത്തെത്തുകയും ശല്യപ്പെടുത്തരുതെന്ന് പറയുകയുമായിരുന്നു. ഇത് കേള്‍ക്കാൻ കൂട്ടാക്കാതെ ഇവർ കൂടുതല്‍ പ്രകോപനം സൃഷ്ടിക്കുകയാണ് ഉണ്ടായത്. തുടർന്ന് സഹവികാരിയും ഒപ്പമുണ്ടായിരുന്ന ആളും ഗേറ്റ് അടക്കാൻ ശ്രമിക്കവേ കൂട്ടത്തില്‍ രണ്ട് പേർ ബൈക്കുമായി വൈദികനും നേരെ പാഞ്ഞടുത്ത് ഇടിച്ചു വീഴ്‌ത്തുകയാണ് ഉണ്ടായത്. തുടർന്ന് ഇവർ കടന്നുകളയുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരിക്കേറ്റ സഹവികാരി ജോസഫ് ആറ്റിച്ചാലിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുറ്റക്കാരായവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ഇടവകക്കാർ ആവശ്യപ്പെട്ടു. സാമൂഹിക വിരുദ്ധർക്ക് അഴിഞ്ഞാടാനുള്ള ഇടമല്ല പള്ളിമുറ്റമെന്നും വൈദികനെ പരിക്കേല്‍പ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പള്ളി ഇടവക്കാർ ആവശ്യപ്പെട്ടു.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൈക്ക് പരിക്കേറ്റ വൈദികൻ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അപകടം ഉണ്ടാക്കിയ കൗമാരസംഘത്തിലെ ചിലരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇടവകക്കാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസും പള്ളിയില്‍ എത്തി കാര്യങ്ങല്‍ ചോദിച്ചറിഞ്ഞു. വൈദികനെ ആക്രമിച്ച മറ്റുള്ളവർക്കായി തിരിച്ചില്‍ തുടങ്ങിയിട്ടുണ്ട്.

അതേസമയം വൈദികനെതിരെ നടന്നത് സുഡാപ്പികളുടെ ആക്രമണമാണ് എന്നാ ആരോപണവുമായി കാസയും രംഗത്ത് എത്തിയിട്ടുണ്ട്. കാസയുടെ ആരോപണത്തോടെ സംഭവത്തിന് ഒരു വർഗീയ ചിത്രം കൈവന്നിരിക്കുകയാണ്. മുസ്ലിം സമുദായത്തിൽപ്പെട്ട ആരെങ്കിലും ആണ് ആക്രമണം നടത്തിയത് എന്നതിനെ സംബന്ധിച്ച് വ്യക്തമായ സൂചനകൾ ഇപ്പോൾ പുറത്തുവന്നിട്ടില്ല. ഏതായാലും വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട സാമൂഹികമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും നിലനിൽക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക