മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് ശ്വേതാ മേനോൻ. സിനിമയിൽ ആദ്യകാലത്ത് വലുതായി ശോഭിക്കാൻ താരത്തിന് കഴിഞ്ഞില്ല എങ്കിലും മോഡലിംഗ് രംഗത്ത് ശ്രദ്ധേയമായ സ്ഥാനം നേടുവാൻ കഴിഞ്ഞിരുന്നു ശ്വേതയ്ക്ക്. എന്നാൽ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് അവിസ്മരണീയമായ തിരിച്ചുവരവാണ് താരം നടത്തിയത്.
സിനിമയിലെയും ജീവിതത്തിലെയും ബോൾഡ് ആയ തീരുമാനങ്ങൾ താരത്തെ വ്യത്യസ്തയാക്കുന്നു. സിനിമയ്ക്ക് വേണ്ടി സ്വന്തം പ്രസവം തന്നെ ഷൂട്ട് ചെയ്ത താരം വാർത്തകളിൽ ഇടം നേടിയിരുന്നു. അതുപോലെ രതിനിർവേദം റീമേക്ക് ഉൾപ്പെടെ നിരവധി ബോൾഡായ കഥാപാത്രങ്ങളെയും താരം കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോൾ ശ്രദ്ധേയമാകുന്നത് രതിനിർവേദം ഷൂട്ട് ചെയ്ത സമയത്ത് തനിക്ക് ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ച് താരം തുറന്നുപറയുന്ന വീഡിയോയാണ്.
കൗമാരക്കാരനായ നായിക കഥാപാത്രം നായികയായ തന്റെ നിതംബങ്ങളിൽ അടിക്കുന്ന സീൻ ഷൂട്ട് ചെയ്തപ്പോൾ നേരിട്ട് പ്രയാസങ്ങൾ ആണ് ശ്വേത വീഡിയോയിൽ തുറന്നു പറയുന്നത്. നായിക കഥാപാത്രത്തെ അവതരിപ്പിച്ച വ്യക്തിക്ക് സങ്കോചമുണ്ടായിരുന്നു അതിനാൽ തന്നെ ടേക്ക് ശരിയായില്ല എന്നും നിരവധി റീടേക്ക് ആവശ്യമായി വന്നു എന്നും ശ്വേത പറയുന്നു. ഒടുവിൽ ഇവൻ അടിച്ചടിച്ച് എൻറെ ചന്തി ചുവന്നു എന്ന് സംവിധായകനോട് താൻ പരാതി പറഞ്ഞതായും ശ്വേത വ്യക്തമാക്കി.