ഇന്ത്യയില്‍ കണ്ടുവരുന്ന പാമ്ബുകളില്‍ വിഷമുള്ള പാമ്ബുകളില്‍ പ്രധാനപ്പെട്ടതാണ് മൂര്‍ഖന്‍. പത്തി വിടര്‍ത്തി ആക്രമിക്കാന്‍ ആയുന്ന മൂര്‍ഖനെ കണ്ടാല്‍ ആരായാലും ഒന്ന് വിരണ്ടു പോകും. കാരണം അതിന്‍റെ വിഷം മാരകമാണെന്ന നമ്മുടെ അറിവ് തന്നെ. എന്നാല്‍, നാട്ടുകാര്‍ക്ക് മുമ്ബില്‍ മൂര്‍ഖന്‍ പാമ്ബിനെ പ്രദര്‍ശിപ്പിക്കുന്നതിനിടെ പാമ്ബാട്ടിയെ മൂര്‍ഖന്‍ കടിച്ചു. പിന്നാലെയുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തി ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വീഡിയോയുടെ തുടക്കത്തില്‍ പാമ്ബാട്ടി മൂര്‍ഖന്‍ പാമ്ബിനെ തന്‍റെ കഴുത്തില്‍ അണിഞ്ഞ നിലയിലാണ്. അദ്ദേഹം ചുറ്റും കൂടി നിന്നവരോട് സംസാരിക്കുന്നതിനിടെ പാമ്ബ് അദ്ദേഹത്തിന്‍റെ കൈയില്‍ കടിക്കുന്നു.

അപ്രതീക്ഷിതമായി കടിയേറ്റ പാമ്ബാട്ടി ആദ്യമൊന്ന് പരുങ്ങിയെങ്കിലും സമചിത്തത കൈവിട്ടില്ല. അദ്ദേഹം കഴിയുന്നത്രവേഗം കൈയില്‍ നിന്നും പാമ്ബിന്‍റെ പല്ലുകള്‍ അടര്‍ത്തി മാറ്റി. പിന്നാലെ തറയില്‍ ഇരുന്ന പാമ്ബാട്ടിയുടെ കൈത്തണ്ടയില്‍, സമീപത്ത് നിന്ന ഒരു യുവാവ് ഒരു കയര്‍ കൊണ്ട് നന്നായി മൂറുക്കി കെട്ടുന്നു. പാമ്ബിന്‍റെ വിഷം ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാനായിരുന്നു അത്. ഇതിന് പിന്നാലെ പാമ്ബാട്ടി ഒരു ബ്ലേഡ് ഉപയോഗിച്ച്‌ പാമ്ബ് കടിച്ച കൈയില്‍ പല സ്ഥലത്തായി മുറിവുകളിടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൈയില്‍ അവിടിവിടായി രക്തം പൊടിയുന്നതും വീഡിയോയില്‍ കാണാം. പാമ്ബിന്‍റെ വിഷം പുറത്ത് കളയാനുള്ള ഏറ്റവും പ്രാകൃതമായ മാര്‍ഗ്ഗമായിരുന്നു അത്.അബ്ദുള്ള അല്‍ ബലൂഷി എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് പങ്കുവച്ച വീഡിയോ ദശലക്ഷക്കണക്കിന് പേര്‍ ഇതിനകം കണ്ടു കഴിഞ്ഞു. വീഡിയോ കണ്ട നിരവധി പേര്‍ അദ്ദേഹം ജീവിച്ചിരിപ്പുണ്ടോയെന്നാണ് ആദ്യമന്വേഷിച്ചത്. നിരവധി പേര്‍ പാമ്ബാട്ടിയുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ചു. ഇക്കാലത്തും ഇത്രയും അശാസ്ത്രീയമായ രീതിയിലാണോ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നായിരുന്നു മറ്റു ചിലരുടെ സംശയം. മറ്റൊരാള്‍ എഴുതിയത് ആ അനാവശ്യ മുറിവേല്‍പ്പിക്കലുകള്‍ ചെയ്യുന്നതിന് പകരം ആശുപത്രിയില്‍ പോകണം എന്നായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക