ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (എ.പി.സി.സി) പ്രസിഡന്റ് വൈ.എസ്. ശർമിളയെ വിജയവാഡ പോലീസ് അറസ്റ്റ് ചെയ്തു. സെക്രട്ടേറിയേറ്റ് മാർച്ചിനിടെയാണിത്. ശർമിളയ്ക്കൊപ്പം മുതിർന്ന നേതാവ് ജി. രുദ്രരാജു ഉള്‍പ്പെടെയുള്ള നേതാക്കളേയും പ്രവർത്തകരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.ബലം പ്രയോഗിച്ചാണ് പോലീസ് ശർമിളയെ അറസ്റ്റ് ചെയ്തത്.

വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ വലിച്ചിഴച്ച്‌ പോലീസ് വാഹനത്തില്‍ കയറ്റുന്നതിനിടെ ശർമിളയുടെ കൈക്ക് പരിക്കേറ്റു. സെക്രട്ടേറിയേറ്റ് മാർച്ചിന് പോലീസ് അനുമതി ഇല്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.സംസ്ഥാനത്തെ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് എ.പി.സി.സി. പ്രസിഡന്റ് വൈ.എസ്. ശർമിള ‘ചലോ സെക്രട്ടേറിയേറ്റ്’ പ്രതിഷേധ മാർച്ച്‌ നയിച്ചത്. എ.പി.സി.സി. ആസ്ഥാനമായ ആന്ധ്ര രത്നഭവനില്‍ നിന്ന് ആരംഭിച്ച മാർച്ച്‌ എലൂരു റോഡില്‍ വെച്ച്‌ പോലീസ് തടഞ്ഞു. രണ്ട് മണിക്കൂറോളം നീണ്ട സംഘർഷത്തിനൊടുവിലാണ് ശർമിളയേയും മറ്റുള്ളവരേയും പോലീസ് കസ്റ്റഡിയിലെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആന്ധ്ര മുഖ്യമന്ത്രിയും സഹോദരനുമായ വൈ.എസ്. ജഗൻമോഹനെതിരെ ശർമിള ആഞ്ഞടിച്ചു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സർക്കാരും എന്നെ ഒരു ഭീഷണിയായാണ് കാണുന്നത്. സെക്രട്ടേറിയേറ്റിലേക്ക് പോയി യുവാക്കള്‍ക്കിടയില്‍ വർധിച്ചുവരുന്ന തൊഴിലില്ലായ്മയെ കുറിച്ച്‌ നിവേദനം സമർപ്പിക്കുക മാത്രമായിരുന്നു എന്റെ ഉദ്ദേശം. ഒരു വനിതാ രാഷ്ട്രീയ നേതാവിനെ സർക്കാർ ഇത്തരത്തില്‍ കൈകാര്യം ചെയ്തത് അത്യന്തം അപലപനീയമാണ്. ഞാൻ ഡോ. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളാണ്. എനിക്ക് ഭയമില്ല. പോരാട്ടം തുടരും.’ -മംഗലഗിരി പോലീസ് സ്റ്റേഷനില്‍ വെച്ച്‌ ശർമിള പറഞ്ഞു.

ജഗന്റെ വൈ.എസ്.ആർ. കോണ്‍ഗ്രസ് സർക്കാർ തൊഴിലില്ലായ്മയുടെ ഇരകളോട് മാപ്പ് പറയണമെന്ന് ശർമിള ആവശ്യപ്പെട്ടു. 23,000 തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തെങ്കിലും വെറും 6,000 തൊഴിലുകള്‍ മാത്രമാണ് ഡി.എസ്.സി. വിജ്ഞാപനം ചെയ്തതെന്നും അവർ പറഞ്ഞു. വീട്ടുതടങ്കലിലാക്കുന്നത് തടയാനായി കഴിഞ്ഞ രാത്രി പാർട്ടി ഓഫീസിലാണ് ശർമിള കഴിഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക