സമീപകാലത്തു സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരമാണ് ഹണി റോസ്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഏറ്റവും കൂടുതല്‍ ഉദ്ഘാടന ചടങ്ങുകള്‍ നടത്തിയിട്ടുള്ള സെലിബ്രിറ്റി എന്ന പേരും ഹണി റോസിന് തന്നെ. ഇത്തരത്തില്‍ നിരവധി ട്രോളുകളും ഹണി റോസിന് ഈയിടെയായി വരാറുണ്ട്. പക്ഷെ ആ വിമർശനങ്ങളെ എല്ലാം തമാശ രീതിയില്‍ ഹണി റോസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുമുണ്ട്.

ഇപ്പോഴിതാ വയലറ്റ് സാരിയില്‍ സുന്ദരിയായ ഹണി റോസിന്റെ വിഡിയോയും അതിനു വന്ന കമ്മന്റുകളുമാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. ആരാധകരുടെ മനം മയക്കുന്ന ലുക്കിലാണ് ഹണി റോസ് വിഡിയോയില്‍ എത്തുന്നത്. നിധിൻ പാപി എന്ന ആളാണ് ഹണി റോസിന്റെ മനോഹരമായ വീഡിയോ പകർത്തിയിരിക്കുന്നത്. സാരിക്കു ചേരുന്ന രീതിയിലുള്ള ഷിമറി ബ്ലൗസും അതിനിണങ്ങുന്ന ആഭരണങ്ങളുമാണ് ഹണി ധരിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പതിവുപോലെ ചിലർ ഹണിയുടെ സൗന്ദര്യത്തെ പ്രശംസിച്ചു കമന്റുകള്‍ കുറിച്ചെങ്കിലും ഭൂരിഭാഗം ആളുകളും നെഗറ്റിവ് രീതിയിലുള്ള അഭിപ്രായങ്ങളാണ് വീഡിയോയ്ക്ക് നല്‍കിയത്. ഇത്തരം നെഗറ്റിവ് കമ്മന്റുകള്‍ക്ക് അപ്പോള്‍ തന്നെ മറുപടിയും താരം നല്‍കാറുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക