മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തെ തുടര്‍ന്ന് തെന്നിന്ത്യന്‍ താരം റാണാ ദഗുബാട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന് മുന്നില്‍ ഹാജരായി. ഹൈദരാബാദിലെ ഈഡി ഓഫീസിലാണ് താരം ചോദ്യം ചെയ്യലിന് എത്തിയത്. റാണ തന്റെ ലാപ്‌ട്ടോപും കൈവശം കരുതിയിരുന്നു.

സംവിധായകന്‍ പുരി ജഗന്നാഥിന് ശേഷം ഈഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് എത്തുന്ന നാലാമത്തെ താരമാണ് റാണ. അതിന് മുമ്ബ് നടി ചര്‍മ്മെ കൗര്‍, നടി രാകുല്‍ പ്രീത് സിങ്ങ് എന്നിവരെയും ഈഡി ചോദ്യം ചെയ്തു. ഈഡി ഓഫീസില്‍ റാണ എത്തിയ സമയത്ത് മാധ്യമങ്ങളും താരത്തോട് ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. എന്നാല്‍ താരം മറുപടി പറയാന്‍ വിസമ്മതിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

രാകുല്‍ പ്രീത് സിങ്ങ് തന്റെ സാമ്ബത്തിക ഇടപാടുകളെ കുറിച്ച്‌ വ്യക്തമാക്കുന്നതിന് ചാര്‍ട്ടഡ് അക്കൗണ്ടന്റിനെയും ഹാജരാക്കിയിരുന്നു. റാണയും ചാര്‍ട്ടഡ് അക്കൗണ്ടിന്റെ കൊണ്ടുവരുമെന്നാണ് സൂചന. റാണക്ക് മുന്‍പ് വന്ന താരങ്ങളെ 6 മണിക്കൂറോളം ഈഡി ചോദ്യം ചെയ്തിരുന്നു.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക