യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും. മൂന്നാം സീറ്റ് വിഷയത്തിൽ മുസ്ലിം ലീഗിനെ അനുനയിപ്പിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം വിജയിച്ചു. ലീഗ് നിലവിലെ രണ്ട് സിറ്റിംഗ് സീറ്റുകളിൽ മാത്രമാകും ഇത്തവണയും മത്സരിക്കുക.. കേരള കോണ്‍ഗ്രസ് ജോസഫും ആർഎസ് പിയും ഓരോ സീറ്റുകളിലാണ് മത്സരിക്കുക. കോട്ടയം കോണ്‍ഗ്രസ് ആഗ്രഹിച്ചെങ്കിലും ഒടുവില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കാനാണ് ധാരണ. കൊല്ലം തർക്കങ്ങളില്ലാതെ ആർഎസ്പിക്ക് നല്‍കാൻ തീരുമാനിച്ചിട്ടുണ്ട്.

മൂന്നാം സീറ്റില്‍ കടുത്ത നിലപാട് സ്വീകരിച്ച മുസ്ലീം ലീഗ് കോണ്‍ഗ്രസിന് വഴങ്ങും. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാണ് ലീഗിൻറെ നിലപാട് മാറ്റം. ഇന്ന് ചേരുന്ന മുസ്‌ലിം ലീഗ് ഭാരവാഹി യോഗം മൂന്നാം സീറ്റിലെ കോണ്‍ഗ്രസ് നിലപാട് ചർച്ച ചെയ്യും. മൂന്നാം സീറ്റ് ഇല്ലെങ്കില്‍ രാജ്യസഭാ സീറ്റ് വേണമെന്നായിരുന്നു ലീഗിൻറെ നിലപാട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇക്കാര്യം കെപിസിസി ഹൈക്കമാൻ്റിനെ അറിയിച്ചിട്ടുണ്ട്.നിർണായക തെരഞ്ഞെടുപ്പില്‍ ഐക്യത്തോടെ മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനം. സീറ്റ് യുവജനം പൂർത്തിയായാല്‍ താമസിയാതെ സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കും, ഒരാഴ്ചക്കുള്ളില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് ശ്രമം. 2019 ലെ അനുകൂല തരംഗം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

നിർണായക തെരഞ്ഞെടുപ്പില്‍ ഐക്യത്തോടെ മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനം. സീറ്റ് യുവജനം പൂർത്തിയായാല്‍ താമസിയാതെ സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കും, ഒരാഴ്ചക്കുള്ളില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് ശ്രമം. 2019 ലെ അനുകൂല തരംഗം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക