സാവിത്രിഭായി ഫുലെ പൂനെ സർവ്വകലാശാല വിദ്യാർത്ഥികള്‍ അവതരിപ്പിച്ച നാടകത്തില്‍ സീത പുകവലിക്കുന്ന രംഗം. സംഭവത്തിന് പിന്നാലെ രാമായണത്തില്‍ അധിക്ഷേപിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ യൂണിവേഴ്സിറ്റി പ്രൊഫസർ അടക്കം ആറ് പേർ അറസ്റ്റില്‍. സിഗരറ്റ് വലിക്കുന്ന കഥാപാത്രമായാണ് സീതയെ അരങ്ങില്‍ അവതരിപ്പിച്ചത് കൂടെയുള്ള രാമൻ ആകട്ടെ അതിനെ സഹായിക്കുന്ന കഥാപാത്രവുമായി എത്തി. ഇരിപ്പിടത്തില്‍ ഇരുന്നുകൊണ്ട് കാല്‍ കയറ്റി വെച്ചാണ് സീത പുകവലിക്കുന്നത്.

നാടകം അരങ്ങേറുന്നതിനിടയില്‍ തന്നെ ആർഎസ്‌എസ് അനുകൂല വിദ്യാർത്ഥി സംഘടനകള്‍ സ്റ്റേജിലേക്ക് എത്തി പ്രദർശനം തടസ്സപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ലളിതകലാ കേന്ദ്രത്തിനെതിരെ യുവമോർച്ചയുടെ ആക്രമവും ഉണ്ടായി. ജയ് ശ്രീറാം വെളിച്ചത്തിയവർ ഫർണിച്ചറുകളും കോളേജിലെ മറ്റ് സാധനങ്ങളും അടിച്ചു തകർക്കുകയും കരിയോയില്‍ ഒഴിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക