മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണിറോസ്. പുത്തൻ ഗെറ്റപ്പിലെത്തി ആരാധകരുടെ മനം കവരാറുള്ള ഹണിയുടെ പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഒരു ജിം ഉദ്ഘാടനത്തിനെത്തിയ ലുക്കാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ജിം ഔട്ട്ഫിറ്റാണ് ഈ ചടങ്ങിന് വേണ്ടി നടി ധരിച്ചിരുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള സ്‌പോര്‍ഡ്‌സ് ബ്രായും ഓറഞ്ച് നിറത്തിലുള്ള ടൈറ്റ് ട്രാക്സും വെള്ളനിറമുള്ള ഷൂസുമായിരുന്നു വേഷം. ഇതിനൊപ്പം കൂളിങ് ഗ്ലാസും ധരിച്ചായിരുന്നു ഹണി റോസ് ഉദ്ഘാടനത്തിനെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ഥിരമായി നടക്കാറുള്ളത് പോലെ ഇത്തവണയും നടിയുടെ ഫോട്ടോസിന് താഴെ നൂറ് കണക്കിന് കമന്റുകളാണ് നിറഞ്ഞിരിക്കുന്നത്. പുത്തൻ ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. ജിമ്മില്‍ നിന്ന് നേരിട്ട് വന്നതാണോ, ഇതെല്ലാം എന്ത് കോലം കെട്ടാണ് എന്നെല്ലാം പലരും വിമർശിക്കുന്നുണ്ട്.

എന്നാല്‍ താരത്തെ അനുകൂലിച്ചും നിരവധി പേർ എത്തുന്നുണ്ട്. നേരത്തെ ഓറഞ്ച് നിറത്തില്‍ മുടി കളർ ചെയ്ത ഹണിറോസിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ‘മദാമ്മ, കിലുക്കത്തിലെ ജഗതി’ എന്നെല്ലാം താരത്തിന്റെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുണ്ടായിരുന്നു. എന്നാല്‍ ജീവിതം ഒന്നേ ഉള്ളു എന്നും ഇനിയും പരീക്ഷണങ്ങള്‍ ഉണ്ടാകുമെന്നും ഹണിറോസ് വ്യക്തമാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക