കൊച്ചി: ”ആ ചായയടിക്കുന്നതിന​ുതന്നെ സ്വിറ്റ്​സര്‍ലാന്‍ഡ്​ സ്​റ്റൈലുണ്ട്​” -കെ.ആര്‍.വിജയന്‍ ചായയിടു​േമ്ബാള്‍ ചുറ്റും ചിരിപടര്‍ത്തി ടൂറിസം മന്ത്രി മുഹമ്മദ്​ റിയാസി​െന്‍റ കമന്‍റ്​. എറണാകുളം എളംകുളം ഗാന്ധിനഗര്‍ സലിംരാജന്‍ റോഡിലെ ശ്രീബാലാജി കോഫി ഹൗസില്‍ എത്തിയതാണ്​ മന്ത്രി.14 വര്‍ഷത്തിനിടെ 25 രാജ്യങ്ങള്‍ സന്ദര്‍ശിച്ച വിജയനെയും ഭാര്യ മോഹനയെയും കണ്ട്​ ടൂറിസം മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു ലക്ഷ്യം. വ്യാഴാഴ്​ച രാവിലെ എത്തിയ മന്ത്രിയെ ചായയും ഉപ്പുമാവും പഴവും നല്‍കി ഇരുവരും സ്വീകരിച്ചു. കേരളത്തി​െന്‍റ ടൂറിസം വളര്‍ച്ചക്ക്​ ഏറ്റവ​ും അനിവാര്യമായി ​വേണ്ടത്​ ശുചിത്വമാണെന്ന്​ വിജയന്‍ അഭിപ്രായപ്പെട്ടു.”ന്യൂസിലാന്‍ഡില്‍ 350 കിലോമീറ്ററോളം ഉള്‍നാടുകളില്‍ക്കൂടി സഞ്ചരിച്ചിട്ടുണ്ട്​. വളരെ ശുചിയായി സൂക്ഷിക്കുന്ന റോഡുകളാണ് അവിടെ​ കണ്ടത്​” -അദ്ദേഹം വിവരിച്ചു.അത്​ ശരിവെച്ച മന്ത്രി ടൂറിസ്​റ്റ്​ കേന്ദ്രങ്ങളില്‍ മാത്രമല്ല, നാടാകെ ശുചീകരിക്കേണ്ടത്​ ഓരോ പൗര​െന്‍റയും ഉത്തരവാദിത്തമാണെന്ന്​ മറുപടി നല്‍കി​.​ ശുചിത്വബോധം വളര്‍ത്താന്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്​. ഏറെ വിനയത്തോടെ വേണം സഞ്ചാരിക​െള സ്വീകരിക്കേണ്ടത്​.ഒരു വിദേശസഞ്ചാരി വന്നാല്‍ പരമാവധി എങ്ങനെ ചൂഷണം ചെയ്യാം എന്നതിനുപകരം അതിഥിയെന്ന നിലയില്‍ സ്വീകരിക്കുകയാണ്​ വേണ്ടത്​. ടൂറിസം പൊലീസിങ്​ പദ്ധതി ആലോചിക്കുന്നുണ്ട്​. കോളജുകളിലും സ്​കൂളുകളിലും ടൂറിസം ക്ലബുകള്‍ കൊണ്ടുവരും.ഇതിനായി രണ്ട്​ സര്‍വകലാശാലകളുമായി ചര്‍ച്ച നടത്തിയതായും മന്ത്രി അറിയിച്ചു. ജലഗതാഗതരംഗത്ത്​ ബോട്ടുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും വിജയന്‍ മന്ത്രിയോട്​ പറഞ്ഞു. തങ്ങളെ കാണാന്‍ മന്ത്രി വന്നതില്‍ അഭിമാനമുണ്ടെന്ന്​ ഇരുവരും പ്രതികരിച്ചപ്പോള്‍ അടുത്ത യാത്രക്കായി റഷ്യയിലേക്ക്​ പോകുന്ന ഇരുവരോടും പോയി ഉഷാറായി വരുകയെന്ന ആശംസയും നല്‍കിയാണ്​ മന്ത്രി മടങ്ങിയത്​.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക