ഇന്ദിരാഗാന്ധി വധം പുനരാവിഷ്‍കരിച്ച്‌ ഖലിസ്ഥാന സംഘടന കാനഡയില്‍ നടത്തിയ പരിപാടിയെ അപലപിച്ച്‌ ഇന്ത്യയിലെ കനേഡിയൻ ഹൈകമ്മീഷണര്‍. ബ്രാംറ്റണ്‍ സിറ്റിയിലാണ് പരിപാടി നടന്നത്. ഇതിനെതിരെയാണ് കനേഡിയൻ ഹൈകമീഷണര്‍ രംഗത്തെത്തിയത്.കാനഡയില്‍ വിദ്വേഷത്തിനും അക്രമത്തെ മഹത്വവല്‍ക്കരിക്കുന്നതിനും ഒരു സ്ഥാനവുമില്ലെന്ന് ഹൈകമീഷണര്‍ കാമറോണ്‍ മക്കേയ് പറഞ്ഞു. ഇന്ദിരഗാന്ധിയുടെ വധത്തെ പുനരാവിഷ്‍കരിച്ച്‌ കാനഡയില്‍ പരിപാടി നടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

കാനഡയില്‍ അക്രമത്തിനും വിദ്വേഷത്തിനും സ്ഥാനമില്ല. താൻ സംഭവത്തെ അപലപിക്കുകയാണെന്ന് മക്കേയ് പറഞ്ഞു. ജൂണ്‍ ആറിന് ബ്ലു സ്റ്റാര്‍ ഓപ്പറേഷന്റെ 39ാം വാര്‍ഷികത്തിന് മുന്നോടിയായാണ് ഇന്ദിരാഗാന്ധി വധവുമായി ബന്ധപ്പെട്ട് ഖാലിസ്ഥാനി സംഘടന പരിപാടി സംഘടിപ്പിച്ചത്. ഇന്ദിരാഗാന്ധി വധം പുനരാവിഷ്‍കരിക്കുന്ന പരേഡാണ് പരിപാടിയുമായി ബന്ധപ്പെട്ട് അവര്‍ സംഘടിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക