നാടെങ്ങും മലയാളികള്‍ ഇന്ന് ഉത്രാടപ്പാച്ചിലിന്റെ തിരക്കില്‍ അമരവെ,അതിനെ വെല്ലുന്ന ആരോപണ, പ്രത്യാരോപണങ്ങളാലും, സൈബര്‍ പോരാട്ടങ്ങളാലും തിളച്ചു മറിയുകയാണ് പുതുപ്പള്ളി. ഇന്നു കഴിഞ്ഞ് എട്ടാം നാള്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്ന മണ്ഡലത്തെ ഉഴുതുമറിക്കുകയാണ് മൂന്നു മുന്നണികളും. പൊള്ളുന്ന ചൂടിനെ മറികടന്ന പ്രചാരണത്തിളപ്പില്‍ എത്തിയതോടെ സ്ഥാനാര്‍ത്ഥികളായ ചാണ്ടി ഉമ്മനും ജെയ്ക് സി.തോമസും ലിജിൻ ലാലും എണ്ണയിട്ട യന്ത്രം പോലെ.

പ്രചാരണത്തില്‍ പതിനെട്ടടവും പയറ്റിയ മുന്നണികള്‍ ഇനി എതിരാളികളെ വെല്ലാൻ പൂഴിക്കടകനെന്ന പത്തൊമ്ബതാമത്തെ അടവ് പയറ്റാനുള്ള തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ്.30നും ഒന്നിനും മുഖ്യമന്ത്രി വീണ്ടുമെത്തും. മുഴുവൻ മന്ത്രിമാരും മാറി മാറി പുതുപ്പള്ളിയിലുണ്ട്. സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യം വച്ച്‌ കെ.കെ. ശൈലജയും പി.കെ. ശ്രീമതിയും അടങ്ങുന്ന വനിതാ നേതാക്കളും രംഗത്തുണ്ട്. ചാണ്ടി ഉമ്മന് ഭൂരിപക്ഷം കുറഞ്ഞാല്‍ ഉത്തരവാദിത്വം തനിക്കാകുമെന്ന് പ്രഖ്യാപിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലാണ് യു.ഡി.എഫ് പ്രചാരണം യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി, കെ. സുധാകരൻ, കെ. മുരളീധരൻ, തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ഉള്‍പ്പെടെയുള്ളവരും മണ്ഡലത്തിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതുപ്പള്ളിയിലെ വികസനം എന്തെന്ന് വോട്ടർമാരെയും ജനങ്ങളെയും ബോധ്യപ്പെടുത്തുവാൻ യുഡിഎഫ് പുതിയ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ കാലത്ത് പുതുപ്പള്ളി കൈവരിച്ച നേട്ടങ്ങൾ വളരെ വിശദമായി പ്രതിപാദിക്കുന്ന വീഡിയോ ചുവടെ കാണാം. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി വികസനം എത്തിച്ചിട്ടില്ല എന്ന് എൽഡിഎഫ് പ്രചരണത്തിന് മറുപടി നൽകി കൊണ്ടാണ് യുഡിഎഫ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. വീഡിയോ ചുവടെ.

മികവിന്റെ കയ്യൊപ്പ് പതിഞ്ഞ വിദ്യാഭ്യാസ മേഖല.. രാജ്യത്തിനു തന്നെ അഭിമാനമായ് മാറിയ കലാലയങ്ങൾ.. പുതുപ്പള്ളിയെ മാറ്റിയെടുത്ത ഉമ്മൻ ചാണ്ടി .. #നന്മതുടരട്ടെ #വികസന_തുടർച്ചയ്ക്ക്_ഒരു_വോട്ട്

Posted by Adv. Chandy Oommen on Sunday, 27 August 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക