പുതുപ്പള്ളി മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് പറഞ്ഞ് ചാണ്ടി ഉമ്മൻ. വികസനവും കരുതലും പുതുപ്പള്ളിയുടെ മുഖമുദ്രയാണ്. കേരളം മുഴുവനും വന്ന വികസനവും കരുതലുമെന്ന മുദ്രാവാക്യം പുതുപള്ളിയില്‍ നിന്നാണ് തുടങ്ങിയതെന്നും ചാണ്ടി ഉമ്മൻ പറ‍ഞ്ഞു. ദുഷ്പ്രചരണം നടത്തുന്നവര്‍ ഇതിന് മറുപടി പറയട്ടേയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

പുതുപള്ളി ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ വികസനം പ്രധാന ചര്‍ച്ച വിഷയമായമായി മാറുമ്ബോള്‍ ഇതേ ചൊല്ലി ഇടത് വലത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള വാക് പോര് മുറുകിയിരിക്കുകയാണ്. കേരളത്തിലെ വികസനവും കരുതലുമെന്ന മുദ്രാവാക്യത്തിന്റെ തുടക്കം പുതുപ്പള്ളിയില്‍ നിന്നാണ് ഉണ്ടായതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. എതിര്‍ത്തു പറയുന്നവര്‍ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ പുതുപ്പള്ളിയിലുണ്ടായ വികസനം കണ്ണു തുറന്ന് കാണണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയം ജില്ലയിലെ ആദ്യത്തെ കോളേജ് പുതുപള്ളി മണ്ഡലത്തിലായിരുന്നു തുടങ്ങിയത്. ഐഎച്ച്‌ആര്‍ഡി, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവ മണ്ഡലത്തിലുണ്ട്. ഇടതുപക്ഷത്തിന് പറയാൻ ആകെയുള്ളത് ഉമ്മൻ ചാണ്ടി പഠിച്ചിരുന്ന സ്കൂളിനേക്കുറിച്ചാണ്. സ്കൂള്‍ പുതുക്കി പണിതപ്പോള്‍ ഉമ്മൻ ചാണ്ടി തന്നയാണിവിടുത്തെ എംഎല്‍എ എന്ന് മനസിലാക്കണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. മണഡലത്തിലെ വികസനത്തെ കുറിച്ച്‌ തുറന്ന സംവാദത്തിന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വെല്ലുവിളിച്ച സാഹചര്യത്തിലാണ് ചാണ്ടി ഉമ്മന്റെ ഈ പ്രതികരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക