തൃശൂര്‍: തൃശൂരിന്റെ വികസനത്തിന് എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ നല്‍കിയ സുരേഷ് ഗോപിക്ക് നന്ദി അറിയിച്ച്‌ തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്. ശക്തന്‍ തമ്ബുരാന്‍ നഗറിലെ പച്ചക്കറി-മീന്‍ മാര്‍ക്കറ്റ് കോംപ്ലക്സുകളുടെ സമഗ്ര വികസനത്തിനുള്ള പ്രോജക്‌ട് കോര്‍പ്പറേഷന്‍ തയ്യാറാക്കി സുരേഷ് ഗോപിക്ക് നല്‍കിയിട്ടുണ്ട്. തൃശൂരിനോട് കാണിക്കുന്ന സ്നേഹത്തിനും പരിഗണനയ്ക്കും മേയര്‍ എം.പിയോട് നന്ദി അറിയിക്കുകയാണ്. സുരേഷ് ഗോപി തന്നെയാണ് കത്ത് ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തൃശൂരില്‍ നിന്നും ജനവിധി തേടിയ സുരേഷ്ഗോപിക്ക് വിജയിക്കാന്‍ സാധിച്ചിരുന്നില്ല. പരാജയമായിരുന്നു ഫലമെങ്കിലും തൃശൂരിനെ കൈവിടാന്‍ സുരേഷ് ഗോപി തയ്യാറായില്ല. ജില്ലയ്ക്ക് വേണ്ടതെല്ലാം തന്നാല്‍ കഴിയുന്ന അവിധം എം.പി ചെയ്തിരുന്നു. തൃശൂരിന്റെ വികസനത്തിന് എംപി എന്ന നിലയില്‍ സഹായം എത്തിക്കുമെന്ന് അദ്ദേഹം തിരഞ്ഞെടുപ്പിന് ശേഷം അറിയിച്ചിരുന്നു. ഈ വാഗ്ദാനം ആണ് സുരേഷ് ഗോപി ഇപ്പോള്‍ പാലിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക