പലപ്പോഴും സിനിമാ മേഖലയില്‍ ചര്‍ച്ചാ വിഷമായിട്ടുള്ള കാര്യമാണ് അഭിനേതാക്കളുടെ പ്രതിഫലം. പ്രത്യേകിച്ച്‌ മലയാളം ഫിലിം ഇൻഡസ്ട്രിയില്‍. ഇടകാലത്ത് ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളും നടന്നിരുന്നു. ഇപ്പോഴിതാ നടി-നടന്മാരുടെ പ്രതിഫലം നിര്‍മാതാക്കള്‍ക്ക് വലിയ തലവേദന ആകുന്നുണ്ടെന്ന് പറയുകയാണ് നടനും നിര്‍മാതാവുമായ വിജയ് ബാബു.

“പ്രതിഫലത്തില്‍ ഒന്നും ചെയ്യാൻ പറ്റില്ല. 2010ലൊക്കെ സാറ്റലൈറ്റ് ബും വന്നു. അതിന് മുൻപ് വളരെ നോര്‍മലായിട്ടുള്ള ശമ്ബളം ആയിരുന്നു കേരളത്തിലെ അഭിനേതാക്കള്‍ വാങ്ങിയിരുന്നത്. സാറ്റലൈറ്റ് ബും വരുമ്ബോള്‍ റെവന്യു സ്ട്രീം വരികയാണ്. അപ്പോള്‍ എനിക്ക് ഇത്ര റൈറ്റ് ഉണ്ട് എന്നുള്ള രീതിയില്‍ നടിനടന്മാര്‍ പ്രതിഫലം കൂട്ടി. സാറ്റലൈറ്റ് ബൂം കഴിഞ്ഞപ്പോള്‍ ഒടിടി വന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതുകൂടെ ആയപ്പോള്‍ വേറൊരു സ്ട്രീം വരുന്നു. പിന്നെ ബോക്സ് ഓഫീസ്. എനിക്ക് ഇത്രയും സാറ്റലൈറ്റ് അല്ലെങ്കില്‍ ഒടിടി ഉണ്ടെന്ന് പറഞ്ഞ് വീണ്ടും ശമ്ബളം ഉയര്‍ത്തുന്നു. പക്ഷേ ഇപ്പോള്‍ രണ്ടും കൈവിട്ടു. ഈ ഉയര്‍ന്ന ശമ്ബളം അങ്ങനെ നില്‍ക്കുന്നുണ്ട്. പക്ഷേ ഒടിടിയും സാറ്റലൈറ്റും ചവിട്ടി. അത് ഭയങ്കര പ്രശ്നത്തിലേക്കാ പൊയ്ക്കൊണ്ടിരിക്കുന്നത്”, എന്നാണ് വിജയ് ബാബു പറയുന്നത്. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു നടന്റെ പ്രതികരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക