കെ ഫോണ്‍ കരാറില്‍ അഴിമതി ആരോപിച്ച്‌ പ്രതിപക്ഷ നേതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിമർശനവുമായി ഹൈക്കോടതി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഈ കേസിൽ പബ്ലിക് അറ്റ് ലാര്‍ജ് എങ്ങനെയാണ് അഫക്ടഡ് ആയത് എന്ന് ചോദിച്ചു. ടെൻഡറില്‍ അപാകതകള്‍ ഉണ്ടെന്ന് വിഡി സതീശൻറെ അഭിഭാഷകര്‍ പറഞ്ഞു. അന്വേഷണം വേണമെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടു.

സി എ ജി റിപ്പോര്‍ട് വരട്ടെയെന്ന് ഹര്‍ജിയില്‍ ഉണ്ടല്ലോയെന്നും അതിനുശേഷം പരിഗണിച്ചാല്‍ പോരെ എന്നും കോടതി ചോദിച്ചു, 2019ലെ കരാര്‍ ഇപ്പോഴാണോ ചോദ്യം ചെയ്യുന്നത്?, രേഖകള്‍ പരിശോധിച്ച്‌ ഉചിതമായ തീരുമാനം എടുക്കാമെന്ന് കോടതി പറഞ്ഞു,പബ്ലിക് ഇൻട്രസ്റ്റ് ആണോ പബ്ലിസിറ്റി ഇൻട്രസ്റ്റ് ആണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.സംസ്ഥാന സര്‍ക്കാര്‍ അടക്കം എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് ഇല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സര്‍ക്കാരിനോട് സ്റ്റേറ്റ്മെന്‍റ് ഫയല്‍ ചെയ്യാൻ കോടതി ആവശ്യപ്പെട്ടു.ഹര്‍ജി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കും.ഹര്‍ജിക്കാരന് വേണമെങ്കില്‍ ലോകായുക്തയെ സമീപിക്കാമല്ലോയെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക