തെന്നിന്ത്യൻ സൂപ്പര്‍ താരം രജനി കാന്തിനെ നായകനാക്കി നെല്‍സണ്‍ ഒരുക്കിയ ജയിലര്‍ കേരളത്തില്‍ അടക്കം വലിയ വിജയമായി മുന്നേറുകയാണ്. ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച താരങ്ങളുടെ പ്രതിഫലമാണ്.

ചിത്രത്തില്‍ സ്വാഭാവികമായും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് നായകൻ രജനികാന്ത് ആയിരിക്കുമെന്നത് എല്ലാവര്‍ക്കും അറിയാം. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനാകാൻ 110 കോടിയാണ് രജനികാന്ത് വാങ്ങിയത് എന്നാണ് ഒരു മാധ്യമം പുറത്തു വിട്ട റിപ്പോര്‍ട്ട്. സ്ക്രീനില്‍ നായകനെക്കാള്‍ നിറഞ്ഞാടിയ വര്‍മ്മനാകാൻ വിനായകൻ വാങ്ങിയത് 35 ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിഥി താരമായി, ആകെ അഞ്ചു മിനിറ്റ് മാത്രം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട മോഹൻലാലും കന്നഡ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ് കുമാറും പ്രതിഫലമായി എട്ടു കോടി വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡ് താരം ജാക്കി ഷറോഫ് നാലു കോടിയും രമ്യ കൃഷ്ണൻ 80 ലക്ഷവുമാണ് പ്രതിഫലമായി വാങ്ങിയത്. കാവാലയ്യ എന്ന ഗാനരംഗത്തിനായി തമന്ന 3കോടി വാങ്ങിയപ്പോള്‍ സംവിധായകൻ നെല്‍സന്റെ പ്രതിഫലം 10 കോടിയായിരുന്നു,

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക