ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ സിനിമാ സംഘടനകള്‍ വിലക്കിയതില്‍ പ്രതികരിച്ച്‌ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. സത്യസന്ധമായ പരാതി ലഭിച്ചതുകൊണ്ടായിരിക്കും അസോസിയേഷന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും വെറുതെ ഒരാളെ വിലക്കാനോ അവരുടെ ജോലിയില്‍ ഇടപെടേണ്ട ആവശ്യമില്ലലോയെന്നും നടന്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഷെയ്ന്‍ നിഗവുമായി ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. അതുകൊണ്ട് അറിയില്ല. ശ്രീനാഥ് ഭാസിയുമായി വര്‍ക്ക് ചെയ്യുന്ന സമയത്ത് ഇപ്പോള്‍ പറയുന്ന പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്ത് തന്നെയായാലും ശരിയായ പരാതി ലഭിച്ചത് കൊണ്ടായിരിക്കണമല്ലോ അസോസിയേഷന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടുണ്ടാവുക. കൃത്യമായി പ്രൊഡക്ഷന്റെ ഭാഗത്ത് നിന്നും പരാതികള്‍ വരുമ്ബോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്. അല്ലാതെ പെട്ടെന്നൊരു ദിവസം ഇങ്ങനെ ചെയ്യില്ലല്ലോ. തുടരെ പരാതികള്‍ ലഭിച്ചിട്ടുണ്ടാകാം. അല്ലാതെ അസോസിയേഷന്‍ ഒരിക്കലും ആരെയും വിലക്കാനോ അവരുടെ ജോലിയില്‍ ഇടപെടാനോ പോകില്ല. സത്യസന്ധമായിട്ടുള്ള പരാതികള്‍ ആയിരിക്കാം’, ധ്യാന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിര്‍മ്മാതാക്കളുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച്‌ ഏപ്രില്‍ 25 മുതലാണ് നടന്മാരായ ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയത്. കൂടുതല്‍ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചതെന്ന് സിനിമാ സംഘടനകളുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക