മലയാളം സിനിമയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍, പിന്നെ മമ്മൂട്ടി അതുകഴിഞ്ഞാല്‍ ദുല്‍ഖറിന്റെ പേരാണ് വരുന്നത്. സിനിമ മാത്രമല്ല പരസ്യ ചിത്രങ്ങളില്‍ നിന്നും വലിയൊരു വരുമാനം ദുല്‍ഖര്‍ സല്‍മാന് ലഭിക്കുന്നുണ്ട്. ദുല്‍ഖറിന്റെ ആസ്തി 150 കോടിയില്‍ അധികം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസും ഏതാനും ചില കുടുംബ ബിസിനസുകളും ദുല്‍ഖറിന് ഉണ്ട്. പ്രതിമാസം രണ്ട് കോടിയോളം നടന്‍ സമ്ബാദിക്കുന്നുണ്ടെന്നാണ് വിവരം.സിനിമയില്‍ അഭിനയിക്കാനായി മൂന്ന് കോടി മുതല്‍ 8 കോടി രൂപ വരെ ദുല്‍ഖര്‍ വാങ്ങും. വിവിധ ഭാഷകളെ അടിസ്ഥാനമാക്കിയാണ് പ്രതിഫലം നടന്‍ നിശ്ചയിക്കുന്നത്. ഒരു ബ്രാന്‍ഡുമായുള്ള കരാറിലൂടെ 75 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ ദുല്‍ഖറിന് ലഭിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക