ട്രെയിനിലെ ടോയ്‌ലറ്റില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ പരേതനായ സുരേന്ദ്രൻ നായരുടെ മകള്‍ സുരജ എസ് നായര്‍ (45) ആണ് മരിച്ചത്.

ആലപ്പുഴ – ധര്‍ബാദ് എക്‌സ്‌പ്രസ് ട്രെയിനിലാണ് സംഭവം. തമിഴ്നാട് ജോലാര്‍പേട്ട ജംഗ്ഷനില്‍ ട്രെയിൻ എത്തിയപ്പോഴാണ് ടോയ്‌ലറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ജോലാര്‍പേട്ടിലാണ് നിലവില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഭര്‍ത്താവ് : ജീവൻ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക