ആടുജീവിതം ചിത്രത്തിന്റെ റിലീസിന് ശേഷം താരങ്ങളെയും പ്രതിഫലത്തെയും കുറിച്ച്‌ തുറന്നുപറഞ്ഞ് നടൻ പൃഥ്വിരാജ്. ഹൈദരാബാദിലെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് താൻ പ്രതിഫലം വാങ്ങാറില്ലെന്ന് പറഞ്ഞത്. താരങ്ങള്‍ ഒരുപാട് പ്രതിഫലം വാങ്ങുന്ന ഇൻഡസ്ട്രിയല്ല കേരളത്തിലേത്. മറ്റ് ഭാഷകളെടുത്താല്‍ മുഴുവൻ ബഡ്ജറ്റിന്റെ മുക്കാലും താരങ്ങളുടെ പ്രതിഫലമായിരിക്കും.

എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ല. ചിത്രത്തിന്റെ മേക്കിങ്ങിനാണ് പ്രതിഫലത്തിനേക്കാളും പണം ചിലവാക്കുന്നത്. ചെയ്ത ചിത്രങ്ങള്‍ക്ക് ശമ്ബളം വാങ്ങുന്നത് സിനിമയ്ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കും. ഷൂട്ടിങ് പോലും തടസ്സപ്പെടാൻ അത് കാരണമായേക്കാം. ഒരു ചിത്രം നല്ല രീതിയില്‍ ചിത്രീകരിക്കേണ്ടതാണ് പ്രധാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതുകൊണ്ട് ഞാൻ പ്രതിഫലം വാങ്ങാറില്ല. പകരം ലാഭവിഹിതമാണ് വാങ്ങുന്നത്. എന്റെ സിനിമ നന്നായി ഓടിയാല്‍ എനിക്ക് കൂടുതല്‍ പണം കിട്ടും. ചില സമയങ്ങളില്‍ പ്രതിഫലത്തേക്കാള്‍ കൂടുതല്‍ ലാഭം ലഭിക്കും. ചില സമയം അധികം ലാഭം കിട്ടിയില്ലെന്നും വരും. അവിടെയും സിനിമയാണ് പ്രധാനമെന്നും അദ്ദേഹം പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക