തിരുവനന്തപുരം: കേരള ലിറ്ററേച്ചല്‍ വേദിയില്‍ സംവിധായകൻ ജൂഡ് ആന്റണിയും കാണികളും തമ്മില്‍ വാക്കേറ്റം. 2018 സിനിമയില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും പങ്കിനെ അവഗണിച്ചതിനെ കുറിച്ചായിരുന്നു തര്‍ക്കം. കാണികള്‍ ജൂഡ് ആന്റണിയെ നോക്കി കൂവുകയും ചെയ്തു. ഈ സെക്ഷനില്‍ താൻ ഇതിനുള്ള ഉത്തരം നല്‍കിയതാണെന്നും ചോദ്യം ചോദിച്ചയാള്‍ക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്നും ജൂഡ് ആരോപിച്ചു.

‘നിങ്ങളുടെ രാഷ്ട്രീയം എന്റെ മേലേക്ക് ഇടണ്ട. അത് കയ്യില്‍ വച്ചാല്‍ മതി. ഇത്രയും നേരം സംസാരിച്ചത് മനസിലാകാഞ്ഞിട്ടല്ല. മുഖ്യമന്ത്രിയെ ഞാൻ അപമാനിച്ചിട്ടില്ല. കേരളത്തിന്റെ ഒരുമയെ ആണ് ആ ചിത്രത്തില്‍ കാണിച്ച്‌. അതിനെപറ്റി ഞാൻ സംസാരിച്ചത് മനസിലാകാത്തത് പോലെ നിങ്ങള്‍ അഭിനയിക്കുകയാണ്. ഒരു രാഷ്ട്രീയവും ഇല്ലാത്ത ആളാണ് ഞാൻ. നിങ്ങളുടെ രാഷ്ട്രീയം എനിക്ക് മനസിലായി. അതുകൊണ്ട് ഉത്തരം പറയാൻ സൗകര്യം ഇല്ല.’- ജൂഡ് പറഞ്ഞു. ചോദ്യം ചോദിച്ചയാളോട് ഏത് ബ്രാഞ്ചിന്റെ സെക്രട്ടറിയാണെന്നും ജൂഡ് ചോദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
Step 2: Place this code wherever you want the plugin to appear on your page.

നിങ്ങള്‍ പോയി സിനിമയെടുത്തിട്ട് സംസാരിക്കെന്ന് ജോസി ജോസഫ്, 2018 സിനിമയില്‍ മുഖ്യമന്ത്രിയെ അപമാനിച്ചിട്ടില്ലെന്നും ചോദ്യം…

Posted by DoolNews on Friday, 12 January 2024

ചോദ്യം ചോദിക്കുമ്ബോള്‍ പാര്‍ട്ടി മെമ്ബറാണോ അല്ലയോ എന്ന് പരിശോധിക്കലല്ല, ഉത്തരം പറയുകയോ പറയാതിരിക്കുകയോ ആണ് ചെയ്യേണ്ടതെന്നും ചോദ്യത്തിന് പകരം ചോദ്യമല്ല ഉത്തരമാണ് വേണ്ടതെന്നും കാണിക്കള്‍ക്കിടയില്‍ നിന്ന് ആരോപണമുയര്‍ന്നു. ഇതോടെ ജൂഡിനെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തി. 2018ല്‍ മുഖ്യമന്ത്രിയെ മോശമായി കാണിച്ചിട്ടില്ലെന്നും നിങ്ങള്‍ സിനിമയെടുത്തിട്ടു സംസാരിക്കൂവെന്ന് ഈ സമയം വേദിയിണ്ടായിരുന്ന മാദ്ധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ് പറഞ്ഞു. ഇതോടെ കാണികള്‍ കൂവലാരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക