വിമാനത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത അനുഭവം പങ്കുവെച്ചെത്തിയ അമ്മയും മകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. സീഷെല്‍സില്‍ നിന്ന് സ്വിറ്റ്‌സര്‍ലാന്റിലേക്കുള്ള യാത്രയിലാണ് വിമാനത്തില്‍ ഇരുവരും മാത്രമായിപ്പോയത്. കിമ്മി ചെഡേല്‍ എന്ന 59കാരിയും ഇവരുടെ 25കാരിയായ മകള്‍ സോയ ഡോയിലുമാണ് വിമാനത്തില്‍ യാത്ര ചെയ്തത്

.ദുബായ് വഴി സ്വിറ്റ്‌സര്‍ലാന്റിലേക്ക് പോകുന്ന ഫ്‌ളൈറ്റാണ് ഇവര്‍ ബുക്ക് ചെയ്തത്. കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ പോകുകയായിരുന്നു ഇവര്‍. എന്നാല്‍ സീഷെല്‍സില്‍ നിന്ന് ഈ ഫ്‌ളൈറ്റില്‍ തങ്ങള്‍ മാത്രമേ ഉള്ളുവെന്ന് പിന്നീടാണ് ഇവര്‍ക്ക് മനസ്സിലായത്. പിന്നീട് തങ്ങളുടെ ഈ വിചിത്ര യാത്രാനുഭവം ആസ്വദിക്കുകയായിരുന്നു ഇരുവരും. വിമാനത്തില്‍ സോയ യാത്ര ചെയ്യുന്ന വീഡിയോയും മറ്റും കിമ്മി മൊബൈലില്‍ പകര്‍ത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ ഞങ്ങള്‍ മാത്രമേ ഫ്‌ളൈറ്റില്‍ ഉണ്ടാകുകയുള്ളുവെന്ന കാര്യം ഞങ്ങള്‍ ആദ്യം അറിഞ്ഞിരുന്നില്ല. അതേസമയം ഫസ്റ്റ് ക്ലാസ്സില്‍ നാല് പേര്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ വളരെ ദൂരെയാണ് ഇരുന്നിരുന്നത്,” കിമ്മി പറഞ്ഞു. ”സീഷെല്‍സില്‍ ഇപ്പോള്‍ മണ്‍സൂണ്‍ കാലമാണ്. ക്രിസ്മസ് അടുത്ത സമയം കൂടിയാണ്. അതുകൊണ്ട് തന്നെ എല്ലാവരും വിമാനയാത്രകള്‍ ചെയ്യുന്നതും കുറവാണ്,” സോയ പറഞ്ഞു. വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗങ്ങളും ഇവരോടൊത്ത് കൂടുതല്‍ സമയം ചെലവഴിച്ചു. ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തിയും മറ്റും ഇവര്‍ യാത്ര ആസ്വദിച്ചു.

” എല്ലാ ജീവനക്കാരും വളരെ സന്തോഷത്തിലായിരുന്നു. ഇങ്ങനെ യാത്രക്കാര്‍ ഇല്ലാതെയുള്ള വിമാനയാത്ര അനുഭവം വളരെക്കുറവാണെന്ന് അവരും പറഞ്ഞു. ഞങ്ങള്‍ വിമാനത്തിനകം മുഴുവൻ നടന്നു. എന്നാല്‍ ഫസ്റ്റ് ക്ലാസ്സിലേക്ക് പോകാന്‍ അനുവാദമുണ്ടായിരുന്നില്ല,” എന്നും സോയ പറഞ്ഞു. ” വളരെ രസകരമായ അനുഭവമായിരുന്നു ഈ വിമാനയാത്ര. ഫ്‌ളൈറ്റിലെ ജീവനക്കാരുമായി കുറേ സമയം ഞങ്ങള്‍ സംസാരിച്ചിരുന്നു. മൊബൈലില്‍ വീഡിയോയും പകര്‍ത്തി,” സോയ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക