കന്യാമറിയത്തിന്റെ പ്രതിമയില്‍ മാലയിടാൻ ചെന്ന ബി ജെ പി നേതാവ് അണ്ണാമലൈയെ ക്രിസ്ത്യാനികള്‍ തടഞ്ഞു. തമിഴ്നാട്ടില്‍ ധര്‍മപുരിയിലെ പാപ്പിറെഡ്ഡിപ്പട്ടിയിലുള്ള കന്യാമറിയത്തിന്റെ പ്രതിമയില്‍ മാലയിടാൻ ചെന്ന ബി ജെ പി നേതാവ് അണ്ണാമലൈയ്ക്കാണ് ജനങ്ങളുടെ എതിര്‍പ്പ് കാരണം തിരിച്ചു പോകേണ്ടി വന്നത്. ഞങ്ങളെ പോലെയുള്ള ക്രിസ്ത്യാനികളെ മണിപ്പൂരില്‍ കൂട്ടക്കൊല നടത്തിയിട്ട് ഇവിടെ വന്ന് നിങ്ങള്‍ക്ക് മാലയിടാൻ പറ്റില്ല എന്ന് ജനക്കൂട്ടം വിളിച്ചു പറഞ്ഞു.
“ഞങ്ങളുടെ ആളുകളെ കൊന്നു, ഞങ്ങളുടെ പള്ളികള്‍ കത്തിച്ചു. ഇത് പരിശുദ്ധമായ പ്രദേശമാണ്. നിങ്ങളെപ്പോലെയുള്ളവര്‍ക്ക് പ്രവേശിക്കാൻ പറ്റിയ സ്ഥലമല്ലിത്.” അവര്‍ വിളിച്ചുപറഞ്ഞു.ധര്‍മ്മപുരിയിലെ ക്രിസ്ത്യാനികള്‍ പാവനമായി കരുതുന്ന മൗണ്ട് കാര്‍മ്മല്‍ ചര്‍ച്ചിലെ കന്യാമറിയത്തിന്റെ പ്രതിമയിലാണ് അണ്ണാമലൈ മാലയിടാൻ ചെന്നതും നാട്ടുകാര്‍ ചേര്‍ന്ന് ആ പരിപാടി പൊളിച്ചടുക്കിയതും.
ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ക്രൈസ്തവരെ ഒപ്പം നിര്‍ത്തുക എന്ന ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു അണ്ണാമലൈയുടെ മൗണ്ട് കാര്‍മ്മല്‍ ചര്‍ച്ചയിലേക്കുള്ള സന്ദര്‍ശനം.വടക്കേ ഇന്ത്യയില്‍ പച്ചയ്ക്ക് കുട്ടികളെ വരെ കത്തിച്ചു കൊന്ന ചരിത്രവും പേറി നടക്കുന്ന നിങ്ങള്‍ക്ക് തെക്കേ ഇന്ത്യയില്‍ കാലുറപ്പിക്കാൻ ഇമ്മാതിരി വേഷം കെട്ടലുകള്‍ ഇനിയും നടത്തേണ്ടി വരുമെന്നും പക്ഷെ അത് ഇവിടെ വേണ്ടെന്നും ജനങ്ങള്‍ അണ്ണാമലൈയോട് വിളിച്ചു പറഞ്ഞു.