ഒരു കുഞ്ഞ് ജനിക്കുക എന്നത് ഏറെ സന്തോഷമുള്ള കാര്യമായിട്ടാണ് ഓരോ മാതാപിതാക്കളും കാണുന്നത്. എന്നാല്‍, ആ സമയത്ത് സ്ത്രീകള്‍ കടന്നുപോകുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ പലപ്പോഴും അവരുടെ പങ്കാളികള്‍ അറിയണം എന്നില്ല. അത് തെളിയിക്കുന്ന ഒരു കാര്യമാണ് ഇപ്പോള്‍ നഴ്സായി ജോലി ചെയ്യുന്ന അന്ന എന്ന യുവതി വെളിപ്പെടുത്തുന്നത്.

ഇന്ന് പല ആശുപത്രികളിലും പ്രത്യേകിച്ച്‌ വിദേശ രാജ്യങ്ങളില്‍, ഭാര്യ പ്രസവിക്കുമ്ബോള്‍ ഭര്‍ത്താവിനെ കൂടി പ്രസവമുറിയില്‍ അനുവദിക്കാറുണ്ട്. അങ്ങനെ വരുന്ന സന്ദര്‍ഭങ്ങളില്‍ പ്രസവസമയത്ത് സ്ത്രീകളുടെ പങ്കാളികള്‍ ചോദിക്കുന്ന ചില അരോചകമായ ചോദ്യങ്ങളെ കുറിച്ചാണ് നഴ്സായ യുവതി വെളിപ്പെടുത്തുന്നത്.ഇതൊക്കെയാണത്രെ പുരുഷന്മാര്‍ ചോദിക്കുന്ന പ്രധാന ചോദ്യങ്ങള്‍:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ പ്രസവിക്കുന്നതിന് ഇത്ര വേദനയൊക്കെ ശരിക്കും ഉണ്ടോ?

പ്രസവിക്കുമ്ബോള്‍ വികസിക്കുന്ന യോനി ഇനി പഴയതുപോലെ ആകില്ലേ?

പിതൃത്വ പരിശോധന നടത്താനാവുക എപ്പോഴാണ്?

എപ്പോഴാണ് ഇവള്‍ പ്രസവിക്കുക?

എനിക്ക് ശരിക്കും വിശക്കുന്നുണ്ട് ഭക്ഷണം കഴിക്കാൻ പോകാനായിരുന്നു.ഇത് ഒരുപാട് നേരമെടുക്കുമോ?

കരച്ചിലിന് കുറച്ച്‌ ഒച്ച കുറക്കാമോ?

നീ വളരെ ഉച്ചത്തിലാണ് കരയുന്നത്.

ഇതൊക്കെയാണത്രെ പ്രസവിക്കാനെത്തിയ സ്ത്രീകളുടെ പങ്കാളികള്‍ സാധാരണയായി ചോദിക്കുന്ന ചോദ്യങ്ങള്‍. ഇതില്‍ പലതും അങ്ങേയറ്റം ക്രൂരമാണ് എന്നാണ് നഴ്സായ യുവതിയുടെ അഭിപ്രായം. എപ്പോഴാണ് പ്രസവിക്കുക എന്ന് ചോദിക്കുന്നത് പലപ്പോഴും ഭക്ഷണം കഴിക്കാനും മറ്റും പോകുന്നതിന് വേണ്ടിയാണ് എന്നും അവര്‍ പറയുന്നു. അതുപോലെ, ‘ശരിക്കും ഈ പറയുന്നത്ര മോശം വേദന പ്രസവിക്കുമ്ബോള്‍ ഉണ്ടാകുമോ’ തുടങ്ങിയ ചോദ്യങ്ങള്‍ അങ്ങേയറ്റം അരോചകവും ക്രൂരവുമാണ് എന്നാണ് നഴ്സായ യുവതിയുടെ അഭിപ്രായം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക