എംഎ യൂസഫലിയുടെ യുഎഇയിലെ 50 വര്‍ഷങ്ങള്‍ക്ക് ആദരവായി ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച കുട്ടികള്‍ക്കുള്ള സൗജന്യ ഹൃദയ സര്‍ജറികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ജന്മനാ ഹൃദ്രോഗമുള്ള 50 കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താനുള്ള ഗോള്‍ഡൻ ഹാര്‍ട്ട് ഇനീഷ്യേറ്റീവിലേക്ക് ഡോ. ഷംഷീറിന്റെ ഉടമസ്ഥയിലുള്ള വിപിഎസ് ഹെല്‍ത്ത് കെയറാണ് അപേക്ഷ ക്ഷണിച്ചത്.

അര്‍ഹരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് [email protected] എന്ന ഇമെയിലില്‍ ആവശ്യമായ മെഡിക്കല്‍ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും സഹിതം അപേക്ഷിക്കാം. ഡോ. ഷംഷീറിന്റെ കുടുംബ ഓഫീസായ വിപിഎസ് ഹെല്‍ത്ത്കെയര്‍ നേതൃത്വത്തിലാണ് പദ്ധതി. അദ്ദേഹത്തിന്റെ ഇന്ത്യയിലെയും യുഎഇയിലെയും ഒമാനിലെയും ആശുപത്രികളിലൂടെയാണ് നടപ്പാക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എംഎ യൂസഫലിയുടെ മൂത്ത മകളും വി പി എസ് ഹെല്‍ത്ത്കെയര്‍ വൈസ് ചെയര്‍പേഴ്സണുമായ ഡോ.ഷബീന യൂസഫലിയുടെ ഭര്‍ത്താവായ ഡോ. ഷംഷീര്‍ വയലില്‍ മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ചെയര്‍മാനായ എം എ യൂസഫലിയുടെ യു എ ഇയിലെ ശ്രദ്ധേയമായ 50 വര്‍ഷത്തെ സാന്നിധ്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡോ. ഷംഷീര്‍ ഗോള്‍ഡൻ ഹാര്‍ട്ട് ഉദ്യമം പ്രഖ്യാപിച്ചിരുന്നത്.

കുട്ടികളിലെ ജന്മനാലുള്ള ഹൃദ്രോഗത്തിന് ശസ്ത്രക്രിയ നടത്താൻ ഭാരിച്ച ചിലവ് വരുന്നതിനാല്‍ പ്രതിസന്ധി നേരിടുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് പ്രതീക്ഷയും കൈത്താങ്ങുമാകും പുതിയ സംരംഭം. മനുഷ്യത്വപരമായ ഇടപെടലുകള്‍ കുടുംബത്തിൻ്റെ തന്നെ ഭാഗമാണെന്നും അതേ പാതയിലൂടെ യൂസഫലിയുടെ യുഎഇയിലെ അരനൂറ്റാണ്ട് അടയാളപ്പെടുത്താനാണ് ശ്രമമെന്നും ഡോ. ഷംഷീര്‍ പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക