ഉറങ്ങിക്കിക്കുമ്ബോള്‍ വായിലൂടെ എന്തെങ്കിലും കയറിപ്പോകുമോ എന്ന് നമ്മളെല്ലാവരും ഭയക്കാറുണ്ട്. വായിലൂടെ കയറിപ്പോകുന്ന ജീവി വയറ്റിലെത്തുമോ എന്നൊക്കെ ചിന്തിക്കുകയും പതിവാണ്. അത്തരത്തിലൊരു വിഡീയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. അനസ്തീഷ്യ നല്‍കി മയക്കി കിടത്തിയിരിക്കുന്ന സ്ത്രീയുടെ വായില്‍ നിന്ന് പാമ്ബിനെ പുറത്തെടുക്കുന്ന വീഡിയോയാണിത്.

ഉറങ്ങിക്കിടന്ന സ്ത്രീയുടെ വായില്‍ കയറിയ പാമ്ബിനെ പുറത്തെടുക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. നാലടി നീളം വരുന്ന പാമ്ബാണിത്. ഹോള്‍ഡറിന്റെ സഹായത്തോടെയാണ് പാമ്ബിനെ പുറത്തേക്ക് വലിച്ചെടുക്കുന്നത്. എന്നാല്‍ വീഡിയോയുടെ ആധികാരികത ഇതുവരെ തെളിയിക്കാനായിട്ടില്ല. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ സ്ത്രീയുടെ വയറ്റിലാണ് ഇതിനെ കണ്ടെത്തിയത് എന്നും വ്യക്തമാക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ വീണ്ടും വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം, ഇത് അസ്‌കറിസ് ജനുസ്സില്‍ പെട്ട ജീവിയാകാം ആകാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. മനുഷ്യരില്‍ കാണപ്പെടുന്ന സാധാരണമായ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ പരാന്നഭോജിയാണിത്. എന്നാലതിന് ഇത്രയും നീളം വരുമോ എന്ന കാര്യവും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക