കണ്ണട ഉപയോഗിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ കോണ്‍ടാക്‌ട് ലെന്‍സ് വെയ്ക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. കണ്ണ് കഴുകുമ്ബോഴും ഉറങ്ങാന്‍ കിടക്കുമ്ബോഴും മറ്റും കോണ്‍ടാക്‌ട് ലെന്‍സ് ഊരിമാറ്റേണ്ടത് അത്യാവശ്യമാണ്. കോണ്‍ടാക്‌ട് ലെന്‍സ് ആഴ്ചകളോളം ഊരിമാറ്റാന്‍ മറന്ന യുവതിയുടെ കണ്ണില്‍ നിന്ന് ഡോക്ടര്‍ 23 കോണ്‍ടാക്‌ട് ലെന്‍സുകള്‍ ഊരിമാറ്റിയതാണ് ഇപ്പോള്‍ സോഷ്യല്‍മീഡീയയില്‍ അടക്കം പ്രചരിക്കുന്നത്.

അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം. യുവതിയുടെ കണ്ണില്‍ നിന്ന് കൂട്ടത്തോടെ കോണ്‍ടാക്‌ട് ലെന്‍സുകള്‍ നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ ഡോക്ടര്‍ തന്നെയാണ് പങ്കുവെച്ചത്. 23 രാത്രികളിലാണ് കോണ്‍ടാക്‌ട് ലെന്‍സ് ഊരിമാറ്റാന്‍ മറന്ന് യുവതി ഉറങ്ങാന്‍ പോയത്. കോണ്‍ടാക്‌ട് ലെന്‍ഡ് ഊരിമാറ്റി എന്ന ധാരണയില്‍ തൊട്ടടുത്ത ദിവസം പുതിയ കോണ്‍ടാക്‌ട് ലെന്‍സ് ധരിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡോക്ടര്‍ കത്രീന കുര്‍ത്തീവയാണ് വിദഗ്ധമായി യുവതിയുടെ കണ്ണില്‍ നിന്ന് കോണ്‍ടാക്‌ട് ലെന്‍സുകള്‍ നീക്കിയത്.ഇത് അപൂര്‍വ്വ സംഭവമാണെന്ന് പറഞ്ഞ് കൊണ്ടാണ് ഡോക്ടര്‍ വീഡിയോ പങ്കുവെച്ചത്. 23 ദിവസമാണ് യുവതി കോണ്‍ടാക്‌ട് ലെന്‍സ് ഊരിമാറ്റാതിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക