ഗൂഗിളിൻ്റെ ഇൻകൊഗ്നിറ്റോ മോഡില്‍ ഉപയോക്തൃ ഡാറ്റ ട്രാക്ക് ചെയ്യുന്നതായി ആരോപിക്കപ്പെട്ട കേസ് അഞ്ചു ബില്യണ്‍ ഡോളര്‍ (ഏകദേശം 41,600 കോടി രൂപ) കൊടുത്ത് ഒത്തുതീര്‍പ്പാകാൻ മാതൃ കമ്പനിയായ ആല്‍ഫബെറ്റ്. ഇൻകൊഗ്നിറ്റോ മോഡ് ഉപയോഗിച്ച്‌ ബ്രൗസ് ചെയ്യുന്ന ഉപയോക്താക്കളുടെ ഹിസ്റ്ററി, കുക്കികള്‍, പാസ്‌വേഡുകള്‍ എന്നിവ ട്രാക്ക് ചെയ്യാതിരിക്കാൻ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.

എന്നിരുന്നാലും, ഈ മോഡില്‍ ഉപയോക്താക്കളുടെ ഓണ്‍ലൈൻ പ്രവര്‍ത്തനങ്ങള്‍ ഗൂഗിള്‍ രഹസ്യമായി നിരീക്ഷിച്ചതായി പരാതി ഉണ്ടായിരുന്നു. ഗൂഗിളിന്റെ ഈ പ്രവര്‍ത്തനം ഉപയോക്താക്കളുടെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്ന് പരാതിക്കാര്‍ ആരോപിച്ചു. ഈ കേസില്‍ ഗൂഗിളിന്റെ ഭാഗത്ത് വീഴ്ച വന്നത് കണ്ടെത്തുകയും നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാൻ ഗൂഗിള്‍ സമ്മതിക്കുകയും ചെയ്തു. കേസ് ജഡ്ജി യവോണ്‍ ഗോണ്‍സാലസ് റോജേഴ്സ് 2024 ഫെബ്രുവരി 5ന് നടത്താൻ നിശ്ചയിച്ചിരുന്നു. എന്നാല്‍, ഒത്തുതീര്‍പ്പിനായുള്ള പ്രാരംഭ കരാര്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കേസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അനേകം ഗൂഗിള്‍ ഉപയോക്താക്കള്‍ ഗൂഗിളിനെതിരെ ഒരുമിച്ച്‌ ഉന്നയിച്ച കേസ് 2020-ല്‍ ആണ് ആരംഭിച്ചത്. ഈ കേസ് ഗൂഗിളിൻ്റെ ഇൻകൊഗ്നിറ്റോ മോഡിന്റെ വിശ്വാസ്യതയെക്കുറിച്ച്‌ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും, വ്യക്തികളുടെ സ്വകാര്യതക്ക് ഭീക്ഷണി നിലനില്‍ക്കുന്നു എന്ന്‌ വാദിക്കുകയും ചെയുന്നു. കേസ് ഒത്തുതീര്‍പ്പിലൂടെ ഗൂഗിള്‍ തങ്ങളുടെ ഇൻകൊഗ്നിറ്റോ മോഡിന്റെ ട്രാക്കുചെയ്യല്‍ നയങ്ങളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടിവരും. കാരണം മറഞ്ഞിരുന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതായി കരുതിയ നിരവധി വ്യക്തികളുടെ സ്വകാര്യതയാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്.

വാദികളുടെ അഭിപ്രായത്തില്‍, ഗൂഗിളിള്‍ ഉപയോക്താവിന്റെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, സെൻസിറ്റീവ് തിരയലുകള്‍ എന്നിവയില്‍ ഉള്‍ക്കാഴ്ചകള്‍ നേടുകയും, ഡാറ്റകള്‍ ശേഖരിക്കുകയും ചെയ്തിരിക്കുന്നു.ഇൻകൊഗ്നിറ്റോ മോഡ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ അവരുടെ ബ്രൗസിംഗ് പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് മറയ്ക്കുന്നു എന്ന്‌ കരുതുന്നു. എന്നാല്‍ ഇവിടെ, ഗൂഗിള്‍ തങ്ങളുടെ ഉപയോക്താക്കളെ വഞ്ചിക്കുകയും അവരുടെ സ്വകാര്യതയെ അവഗണിക്കുകയും ചെയ്തുവെന്ന് ഈ കേസ് വെളിപ്പെടുത്തുന്നു.

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുകയും, ഉപയോഗിക്കുകയും ചെയ്‌തുവെന്നാണ് പ്രധാന ആരോപണം. പേയ്‌മെന്റ് വിവരങ്ങള്‍, ലൊക്കേഷൻ ഡാറ്റ, വെബ് ബ്രൗസിങ് ചരിത്രം എന്നിവ ഉള്‍പ്പെടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനും, ലാഭകരമായ പരസ്യങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഈ വിവരങ്ങള്‍ ഉപയോഗിച്ചുവെന്നാണ് കേസ് ചൂണ്ടിക്കാണിക്കുന്നത്. ഇൻകൊഗ്നിറ്റൊ മോഡില്‍ പോലും ഗൂഗിള്‍ ഉപയോക്താക്കളുടെ ഓണ്‍ലൈൻ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചുവെന്ന് കണ്ടെത്തിയതോടെ, ഓണ്‍ലൈൻ സ്വകാര്യതയുടെ ഭാവി സംബന്ധിച്ച്‌ ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്.

ഈ കേസ്, ഓണ്‍ലൈനില്‍ നമ്മുടെ ഡാറ്റകള്‍ എത്രമാത്രം സുരക്ഷിതമാണ് എന്നതിനെക്കുറിച്ചുള്ള ഒരു ഗൗരവമായ തിരിച്ചറിവാണ് നല്‍കുന്നത്. ഓണ്‍ലൈനിലെ നമ്മുടെ ഓരോ ക്ലിക്കും, ഓരോ തിരച്ചിലും, നാം നമ്മെ തന്നെ വരച്ചു കാട്ടുന്ന ഒരു തുറന്ന പുസ്‌തകം ആയി തീര്‍ന്നിരിക്കുന്നു. ഇത് ജനങ്ങള്‍ ഡിജിറ്റല്‍ സ്വാതന്ത്ര്യത്തിനായി പൊരുത്തുന്ന ഒരു കാലഘട്ടത്തിലേക്ക് അവരെ എത്തിക്കുകയും ചെയ്തിരിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക