മുതലാളിത്ത കാലത്ത് പാര്‍ട്ടിയിലും പ്രവര്‍ത്തകരിലും ചില തെറ്റായ പ്രവണതകള്‍ കടന്നുവരുന്നത് ഗൗരവത്തോടെ കാണുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റര്‍. മാറിയ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ തെറ്റായ പ്രവണതകളുമായി ചിലര്‍ പാര്‍ട്ടിയില്‍ കടന്നുകൂടിയിട്ടുണ്ട്. എങ്ങനെയും പണം സമ്ബാദിക്കുകയും അതിലൂടെ എന്തും നേടാമെന്നുമുള്ള വ്യാമോഹങ്ങളാണ് ഇവര്‍ക്കുള്ളത്.

എന്നാല്‍ ഇത്തരക്കാര്‍ക്ക് എതിരെ കര്‍ശന സമീപനം സ്വീകരിക്കും. കായംകുളത്തും ചില തെറ്റായ പ്രവണതകള്‍ കടന്നുകൂടിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചത്. ഇനി ഒരാളോടും വിട്ടുവീഴ്ചയുണ്ടാകില്ല എന്ന് കൂടി ഓര്‍മിപ്പിക്കുന്നു. സ്വയംവിമര്‍ശനങ്ങളിലൂടെയുള്ള തിരുത്തല്‍ നടപടികളാണ് പാര്‍ട്ടിയെ കാലാനുസൃതമായി മുന്നോട്ട് നയിക്കുന്നത് -അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക