ആഗോളതലത്തില്‍ ഗൂഗിളിന്റെ സേവനങ്ങള്‍ നിലച്ചതായി റിപ്പോര്‍ട്ട്. യൂട്യൂബ്, ഡ്രൈവ്, ജിമെയില്‍, സര്‍ച്ച്‌ എന്‍ജിന്‍ എന്നീ സേവനങ്ങളാണ് പണിമുടക്കിയത്. യൂസര്‍മാര്‍ ട്വിറ്ററില്‍ പോസ്റ്റ് പങ്കുവച്ചതോടെയാണ് ആഗോള തലത്തില്‍ പ്രശ്‌നം നേരിടുന്നുണ്ടെന്ന് വ്യക്തമായത്.എന്താണ് പ്രശ്‌നങ്ങള്‍ കാരണമെന്ന് വ്യക്തമല്ല. ചിലയിടങ്ങളില്‍ സേവനങ്ങള്‍ തിരികെ വന്നിട്ടുണ്ട്.

ഗൂഗിളിന്റെ ആപ്പുകളും മറ്റ് സേവനങ്ങളും പ്രവര്‍ത്തനരഹിതമായെന്നാണ് റിപ്പോര്‍ട്ട്. ജിമെയിലില്‍ കാണിക്കുന്ന ചില പ്രശ്‌നങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും ഉപയോക്താക്കള്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ഗൂഗിളിന്റെ എല്ലാ സേവനങ്ങളും തകരാറിലാണെന്നാണ് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ന് രാവിലെ 11 മണിയോടെയാണ് ഗൂഗിളിന്റെ സേവനങ്ങളില്‍ തകരാര്‍ അനുഭവപ്പെട്ട് തുടങ്ങിയത്. 82 ശതമാനം പേര്‍ക്ക് സെര്‍വര്‍ തകരാര്‍ അനുഭവപ്പെട്ടതെങ്കില്‍ 12 ശതമാനം പേര്‍ക്ക് ലോഗിന്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ആറ് ശതമാനം പേര്‍ക്ക് ഇ-മെയില്‍ ലഭിക്കുന്നതിന് വീഴ്ച സംഭവിച്ചു. ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസും ഡോക്‌സും ലഭ്യമല്ലെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക