രാജസ്ഥാന്‍ : പതിനെട്ടുകാരിയെ ഒരു വര്‍ഷത്തിലേറെ പീഡിപ്പിച്ച പൊലീസുകാര്‍ക്കെതിരെ കേസ്. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് സംഭവം. മൂന്ന് കോണ്‍സ്റ്റബിള്‍മാര്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ സഹോദരനെ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി.

ശനിയാഴ്ച വൈകീട്ട് ഇര അമ്മയ്ക്കൊപ്പം എസ്പി ഓഫീസിലെത്തി പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. റെയ്നി പൊലീസ് സ്റ്റേഷനിലും, രാജ്ഗഡ് സര്‍ക്കിള്‍ ഓഫീസറുടെ ഓഫീസിലും, മലാഖേഡ പൊലീസ് സ്റ്റേഷനിലും നിയമിച്ചിട്ടുള്ള കോണ്‍സ്റ്റബിള്‍മാര്‍ക്കെതിരെയാണ് പരാതി. റെയ്നി പൊലീസ് സ്റ്റേഷന്‍ രാജ്ഗഡ് സര്‍ക്കിളിന് കീഴിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു വര്‍ഷത്തിലേറെയായി പ്രതികള്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പീഡനം നടക്കുമ്പോള്‍ കുട്ടി പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും പൊലീസ് സൂപ്രണ്ട് ആനന്ദ് ശര്‍മ്മ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില് കോണ്‍സ്റ്റബിള്‍മാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376-ഡി (കൂട്ടബലാത്സംഗം), കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കല്‍ (പോക്സോ) ആക്ട് എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് റെയ്നി പൊലീസ് സ്റ്റേഷനില്‍ കേസെടുത്തിരിക്കുന്നത്. പൊലീസുകാരെ പോസ്റ്റിംഗ് സ്ഥലങ്ങളില്‍ നിന്ന് തിരികെ വിളിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക