തൃശ്ശൂര്‍: കഞ്ചാവ് കേസില്‍ യുവതി അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയ്ക്ക് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളതായി പോലീസ്. തൃശ്ശൂരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന ലീന ജോസ് ഗോഡൗണ്‍ വാടകയ്ക്ക് എടുത്തായിരുന്നു കഞ്ചാവ് ബിസിനസ് നടത്തിയിരുന്നത്. സമീപത്തെ ബേക്കറിയില്‍ ജോലി ചെയ്തിരുന്ന യുവാവിനൊപ്പമായിരുന്നു ലീനയുടെ കഞ്ചാവ് വില്‍പ്പന.

കുന്ദമംഗത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിലായിരുന്നു ലീനയെയും സുഹൃത്ത് സനലിനെയും പോലീസ് പിടികൂടിയത്. ലീനയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസിന് മയക്കുമരുന്ന് മാഫിയയുമായും, സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായും ലീനയ്ക്കുള്ള ബന്ധത്തിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യാഭര്‍ത്താക്കള്‍ എന്ന വ്യാജേനയാണ് ഇരുവരും കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരത്തില്‍ കോഴിക്കോട് സ്വദേശിക്ക് കഞ്ചാവ് വില്‍ക്കുന്ന സമയത്ത് ലീനയെ കണ്ടപ്പോള്‍ ഇടപാടുകാരന് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹം തോന്നുകയും കൂടെയുള്ള സനില്‍ അതിന് വിസമ്മതിക്കുകയും ചെയ്തു. ഇതോടെയുണ്ടായ കയ്യേറ്റവും വാക്ക് തര്‍ക്കവുമാണ് ലീനയെ ഒറ്റിക്കൊടുക്കാന്‍ ഇടപാടുകാരനെ പ്രേരിപ്പിച്ചത്. രണ്ടു പ്രതികളെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ സ്വര്‍ണ്ണക്കടത്ത് ബന്ധം സ്ഥിതീകരിക്കാനാവുമെന്നാണ് പോലീസ് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക