കരുവന്നൂരിലും മാസപ്പടിയിലും പ്രതിരോധത്തില്‍ ആയതോടെ പുകമറയിടാൻ ഗവര്‍ണറുമായുള്ള വ്യാജ പ്പോര് വീണ്ടും സജീവമാക്കി സര്‍ക്കാര്‍ . നിലവിലെ വിവാദങ്ങളില്‍ നിന്ന് തടിയൂരുവാൻ ലക്ഷ്യമിട്ടാണ് കഴിഞ്ഞ ദിവസം പൊടുന്നനെ മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി വീണ്ടും പോര് പ്രഖ്യാപിച്ചത്.വിവാദങ്ങളില്‍സംസ്ഥാന രാഷ്ട്രീയം കലുഷിതമായി സിപിഎമ്മും സര്‍ക്കാരും പ്രതിരോധത്തിലാകുമ്ബോള്‍ വിഷയം വഴി തിരിച്ചുവിടുവാൻ സര്‍ക്കാര്‍ പതിവായി ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ സജീവമാക്കാറുണ്ട്.
കരുവന്നൂരില്‍ സിപിഎം പ്രതിക്കൂട്ടില്‍ ആയതോടെയാണ് ഗവര്‍ണറുമായിഏറ്റുമുട്ടല്‍ പ്രഖ്യാപിച്ചു വീണ്ടും സര്‍ക്കാര്‍ പുക മറ ഉയര്‍ത്തി തുടങ്ങിയത്. കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തിനിടെ ഉയര്‍ന്ന ചോദ്യത്തിന് എഴുതി തയ്യാറാക്കിയ മറുപടിയിലൂടെയാണ് ഗവര്‍ണറുമായുള്ള പോര് വീണ്ടും മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതോടെ ചോദ്യവും ഉത്തരവും നീക്കവും ആസൂത്രിതമായിരുന്നെന്ന് വ്യക്തമായി.
ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ഗവര്‍ണര്‍സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുകയും ഏറ്റുമുട്ടലിന് തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരുകള്‍ വ്യാജമാണെന്നും വിവാദങ്ങളെ വഴിതിരിച്ച് വിടാനുള്ള നീക്കമാണെന്നുമുള്ള പ്രതിപക്ഷ ആരോപണത്തെ അടിവരയിട്ട് സാധുകരിക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ നീക്കം.