കൊത്തി കൊത്തി മുറത്തില്‍ കയറി കൊത്തുക എന്ന ചൊല്ലിനെ അന്വര്‍ഥമാക്കി യുവാവിന്റെ സാഹസം. കഞ്ചാവ് ഉപയോഗവും വില്‍പനയുമുള്‍പ്പെടെ നിയമവിരുദ്ധമാണെന്നിരിക്കെ അത് പൊലീസ് സ്റ്റേഷന് മുന്നില്‍ നിന്ന് ആയാലോ? എന്നിട്ടത് സോഷ്യല്‍മീഡിയയില്‍ റീലാക്കുകയും കൂടി ചെയ്താലോ? അത്തരമൊരു സംഭവമാണ് തെലങ്കാനയില്‍ ഉണ്ടായത്.

ഹൈദരാബാദ് രാംഗോപാല്‍പേട്ട് പൊലീസ് സ്റ്റേഷനു മുന്നില്‍ നിന്നാണ് യുവാവ് കഞ്ചാവ് വലിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തത്. റീല്‍ വൈറലായതിനു പിന്നാലെ യുവാവിനെ പൊലീസ് പൊക്കി. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് എട്ട് ദി‌വസത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. യുവാവ് സ്റ്റേഷന് മുന്നില്‍ നിന്ന് ലഹരി ഉപയോഗിക്കുന്നതും പിന്നീട് അറസ്റ്റ് ചെയ്ത് കൊണ്ടുപോവുന്നതിന്റേയും‌ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക